തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് . പരാതി നല്‍കിയത് ജെബി മേത്തര്‍ എംപിയാണ്.
അപകീര്‍ത്തിപരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് കേസെടുത്തത്. അക്കൗണ്ട് ഉടമ സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തിരുന്നു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്.
പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്ന് കണ്ണൂര്‍ എംപി കുറ്റപ്പെടുത്തി.
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചയാള്‍ക്കെതിരെ കേസ്. വക്കം സെന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.<യൃ> <യൃ> ജെബി മേത്തര്‍ എംപിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിനാണ് നടപടി. ഇയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് സൂചന.
https://www.facebook.com/Malayalivartha