പാലക്കാട് നിന്നും കാണാതായ പൊലീസുകാരെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി; പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്; ഷോക്കേറ്റ് മരിച്ചെന്ന് പ്രാഥമിക നിഗമനം; മൃതദേഹം കണ്ടെത്തിയത് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത്; കഴിഞ്ഞ ദിവസമായിരുന്നു ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെ കാണാതായത്; മരണ കാരണമറിയാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

അതീവ ദുഃഖകരമായ സംഭവമാണ് ഇപ്പോൾ പാലക്കാട് നിന്നും പുറത്ത് വരുന്നത് . രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. പാലക്കാട് നിന്നും കാണാതായ പൊലീസുകാരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചിരിക്കുന്നത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത് .
അതുകൊണ്ട് തന്നെ പ്രാഥമിക നിഗമനം ഷോക്കേറ്റാണ് മരണമെന്നാണ്. പൊലീസ് ക്യാമ്പിനടുത്തെ പാടത്ത് നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപ്പേരെയും കഴിഞ്ഞ ദിവസം കാണാതാകുകയായിരുന്നു.
ഇരുവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന ശക്തമായി നടക്കുകയാണ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയുവാൻ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha