ജഡ്ജിമാരുടെ അടിവസ്ത്രത്തിന് നിറം പറഞ്ഞ് പോപ്പുലർ ഫ്രണ്ട്! കോടതി അലക്ഷ്യ പരാമർശം.. കണ്ണടച്ച് പിണറായി..

പ്രതിഷേധ പ്രകടനത്തിനിടെ ഹൈക്കോടതിക്ക് എതിരെ പരിഹാസവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തി . ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിഹസിച്ചത്. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളാണ് കോടതി അലക്ഷ്യ പരാമർശവുമായി രംഗത്തെത്തിയത്.മരണാന്തര ക്രിയകൾക്കായി ഹിന്ദുക്കൾ അവിലും മലരും, ക്രിസ്ത്യാനികൾ കുന്തിരിക്കവും വാങ്ങി സൂക്ഷിക്കൂവെന്നാണ് കേവലം 10 വയസ്സുമാത്രം പ്രായമുള്ള കുട്ടി മുഴക്കിയ മുദ്രാവാക്യം.
ഇത് ആരും പഠിപ്പിച്ചതല്ല റാലികളിൽ നിന്നും കേട്ട് പഠിച്ചതാണെന്നാണ് കുട്ടിയുടെ മൊഴി. ആളുകൾക്കിടയിൽ വർഗ്ഗീയ വിഷം ചീറ്റാനായാണ് പോപ്പുലർഫ്രണ്ട് പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തം. കുട്ടികളുടെ മനസ്സിൽ പോലും വർഗ്ഗീയ വിഷം പോപ്പുലർഫ്രണ്ട് കുത്തിവയ്‌ക്കുന്നു എന്നതും മറ്റൊരു യാഥാർത്ഥ്യമാണ്.
മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെയും പിതാവിന്റെയും മൊഴികളിലും, കുടുംബം ഒളിവിൽ പോയതിലും ദുരൂഹത ഏറെയാണ്.. തന്നെ ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താന്‍ സ്വയം കാണാതെ പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പ്രതികരിച്ചത്. മാത്രമല്ല നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയും താന്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു എന്നാണ് കുട്ടി യാതൊരു പേടിയുമില്ലാതെ പറയുന്നത്.
ഇത്ര ചെറു പ്രായത്തിലെ ആ കുഞ്ഞിന്റെ മനസ്സിൽ ഇങ്ങനെ ഒരു മതവിദ്വേഷം എങ്ങനെ ഉണ്ടായി എന്നതാണ് ചിന്തിക്കേണ്ടത്.നിരന്തരമായി കിട്ടിയ ഉപദേശങ്ങളും ക്ലാസുകളും ഒക്കെ തന്നെയാകണം കുട്ടിയെ എനഗ്നെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്.അതും ഒന്നിലേറെ തവണ.കുട്ടിയെ ആയുധമാക്കി പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നു എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ.
കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടില്‍ പോലീസെത്തിയാണ് പിതാവ് അഷ്‌കറിനെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പിതാവിനെ പള്ളുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാത്രവുമല്ല പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ വിദ്വേഷ മുദ്രാവാക്യം നടത്തിയെന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകൻ അഷ്‌കർ അലിയുടെ വെളിപ്പെടുത്തൽ കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട് ശരിവയ്‌ക്കുന്നത്. പ്രതിഷേധങ്ങളുടെ മറവിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പോപ്പുലർഫ്രണ്ട് വർഗ്ഗീയ ലഹളയ്‌ക്ക് പദ്ധതിയിട്ടിരുന്നുവെന്നാണ് 2020 ൽ ഇന്റലിജൻസ് കേന്ദ്രത്തിന് നൽകിയിരുന്ന റിപ്പോർട്ട്. വിദ്വേഷ മുദ്രാവാക്യത്തിലൂടെയായിരുന്നു ഇവർ അന്ന് വർഗ്ഗീയ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചതെന്നാണ് ഇതോടെ തെളിയുന്നത്.
https://www.facebook.com/Malayalivartha