കുട്ടിയുടെ ബാപ്പയെ ഇറച്ചി വെട്ടുകാരനെന്ന് വിളിച്ചു! കൂടോടിളകി പോപ്പുലർ ഫ്രണ്ട്.. വായടപ്പിച്ച് മാധ്യമ പ്രവർത്തക

കേരളം ഒരു വലിയ ദുരന്തത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള ജനതയുടെ ഉറക്കം കെടുത്തുകയാണ് ആലപ്പുഴ റാലിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടി.നാളെയുടെ ഭാവി ഓർത്ത് ജനങ്ങൾ ആശങ്കാകുലരാണ്.കുട്ടിയെ ഞങ്ങൾ ദെത്തെടുക്കുന്നെന്നും ഇനിയും ഇത്തരം മുദ്രാവാക്യങ്ങൾ ആവർത്തിക്കുമെന്നും പോപ്പുലർ ഫ്രണ്ട് പരസ്യമായി വെല്ലുവിളിച്ചപ്പോഴും നിശബ്ദത പാലിക്കാൻ അല്ലാതെ മുഖ്യനോ മുഖ്യന്റെ സർക്കാരിനോ വേറെ ഒന്നിനും കഴിഞ്ഞിട്ടില്ല..ഒടുവിൽ ഇപ്പോൾ കുട്ടിയുടെ പിതാവ്‌സിനെ അറെസ്റ് ചെയ്തപ്പോൾ..
അത് അവൻ തന്നെ പഠിച്ചതാണെന്ന്..ഒളിവിൽ പോയതല്ല ടൂർ പോയതാണെന്ന്..ഇത് പിണറായി വിശ്വസിക്കും കേരള ജനത വിശ്വസിക്കില്ല..പോപ്പുലർ ഫ്രണ്ടിനെതിരെ ശബ്‌ദമുയർത്തിയവരെ ആക്രമിക്കുകയും സൈബർ ഇടങ്ങളിലൂടെ അധിഷേപിക്കുന്നതുമായ സംഭവങ്ങളും ഇതിനിടെ അരങ്ങേറി..വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പബ്ലിക്ക് ചാനൽ മാധ്യമ പ്രവർത്തികളെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മാത്രവുമല്ല കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് സൈബര്‍ ആക്രമണവും നടന്നു. ന്യൂസ് 18 ആലപ്പുഴ റിപ്പോര്‍ട്ടര്‍ ശരണ്യ സനേഹജന് നേരെയാണ് ആക്രമണം ഉണ്ടായത്. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ ചിത്രവും പശ്ചാത്തലവും പുറത്തുവിട്ടുകൊണ്ടുള്ളറിപ്പോര്‍ട്ടിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്.
റിപ്പോര്‍ട്ടിംഗിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടിയായി റിപ്പോര്‍ട്ടര്‍ അസ്‌കറിന്റെ പശ്ചാത്തലം വിവരിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സജീവ പ്രവര്‍ത്തകനായ അസ്‌കതര്‍ മുസ്ഫിറിന് ഇറച്ചിവെട്ടും കാര്‍ വില്‍പ്പനയുമാണ് തൊഴിലെന്ന് വിവരിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് ആരോപണവും സൈബർ ആക്രമണവും. എന്നാൽ മറ്റുള്ളവരെ പോലെ ശരണ്യ പേടിച്ച് മാറിനിന്നില്ല.ചങ്കൂറ്റത്തോടെ പ്രതികരിച്ചു.
സംഭവത്തില്‍ മറുപടിയുമായി റിപ്പോര്‍ട്ടറും രംഗത്തുവന്നു. തന്റെ പിതാവ് ചെത്തുകാരന്‍ ആയിരുന്നുവെന്നും അത് പറയാന്‍ അഭിമാനമേയുള്ളുവെന്നും ആരേയും തൊഴില്‍ പറഞ്ഞ് അധിഷേപിച്ചിട്ടില്ലെന്നും ശരണ്യ പറഞ്ഞു. തൊഴില്‍ എന്തെന്നല്ല ചെയ്യുന്ന പ്രവൃത്തി എന്തെന്നാണ് വിലയിരുത്തേണ്ടത്. തോന്ന്യവാസം ആണ് കാണിക്കുന്നതെങ്കില്‍ ഇനി അത് ഏത് കേമന്‍ ആണെങ്കിലും പറയുക തന്നെ ചെയ്യുമെന്നും ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha