രണ്ടും കല്പിച്ച് പി.സി ജോര്‍ജ് പിണറായിക്കുള്ള മറുപടി നാളെ തൃക്കാക്കരയില്‍! ആകെ നാറ്റിക്കാന്‍ പിസി

വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം കിട്ടിയതോടെ പി.സി. ജോര്‍ജ് ജയില്‍ മോചിതനായി. കേസില്‍ ഹൈക്കോടതിജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പി.സി. ജോര്‍ജ് പുറത്തിറങ്ങിയത്. തൃക്കാക്കരയില്‍ നാളെ തനിക്ക് പറയാന്‍ ഉള്ളത് പറയുമെന്നും നിയമം ലംഘിക്കില്ലെന്നും പി സി ജോര്‍ജ്.
കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നല്‍കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതില്‍ തെറ്റില്ല. ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ലെന്നും പി. സി. ജോര്‍ജ് പറഞ്ഞു.
പൂജപ്പുര ജയിലിനു നേരെ പി. സി. ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. പൂജപ്പുര ജയിലില്‍ ഉപദേശക സമിതി ചേരുന്നില്ല. അതിനാല്‍ ആണ് ജയിലില്‍ ഉള്ളവരെ പുറത്തു വിടാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതില്‍ ഇടപെടാന്‍ അനുവാദമില്ല. ജയില്‍ സമിതി ചേരണം. രോഗികള്‍ ജയിലില്‍ ബുദ്ധിമുട്ടുന്നു. ഇവരെ അവസാന കാലത്തു കുടുംബത്തിനൊപ്പം വിടണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയമം പാലിച്ച് മുന്നോട്ടുപോകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ജയില്‍ മോചിതനായ പി.സി. ജോര്‍ജിന് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
വിദ്ദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലവായ പി.സി. ജോര്‍ജിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് എടുത്ത കേസില്‍ ജോര്‍ജിനു ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























