Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെരുവിളിച്ച് അപമാനിച്ചു.. സിനിമാ സ്റ്റൈലിൽ യുവാക്കളെ കൈകാര്യം ചെയ്ത് സുരേഷ്‌ഗോപി

28 MAY 2022 08:59 PM IST
മലയാളി വാര്‍ത്ത

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത മുൻ എംപി സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലിൻചുവട് ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സംഭവം.

പ്രസംഗം തുടങ്ങിയതിന് പിന്നാലെ വേദിയുടെ സൈഡിൽ നിന്ന് ഏതാനും പേർ സുരേഷ് ഗോപിയുടെ പേര് വിളിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു. പിന്നാലെ കൂക്കിവിളിച്ച് പ്രസംഗം അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. ഇതോടെ മൈക്കിന് മുൻപിൽ നിന്ന് ബഹളം കേട്ട ഭാഗത്തെത്തി അപമാനിക്കാൻ ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയ ശേഷമാണ് സുരേഷ് ഗോപി വീണ്ടും പ്രസംഗം തുടർന്നത്.

 

അതാരാണെന്ന് മനസിലായിക്കാണുമല്ലോ അല്ലേ അത്രയുമേ ഉളളൂ അസുഖം. അത് അസുഖമാണ്. അതിന് മുഖ്യമന്ത്രി ചികിത്സിച്ചാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുൻ എംപിയെ കാണാൻ തടിച്ചുകൂടിയ ആളുകൾ കരഘോഷത്തോടെയാണ് മറുപടി സ്വീകരിച്ചത്. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത മറ്റുളളവരുടെ പുറത്ത് അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്. ആർക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു. തുടർന്ന് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.

 

ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പരിപാടി അലങ്കോലപ്പെടുത്താൻ നേരത്തെ തന്നെ സംഘടിച്ച് കാത്തുനിന്നിരുന്നവരാണ് ബഹളം ഉണ്ടാക്കിയതെന്നാണ് സൂചന.രാവിലെ മുതൽ തൃക്കാക്കര മണ്ഡലത്തിലുടനീളം സുരേഷ് ഗോപി പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

 

പാലച്ചുവട് ജംഗ്ഷൻ, ഉണിച്ചിറ, തോപ്പിൽ ഹൈസ്‌കൂൾ ജംഗ്ഷൻ തുടങ്ങിയിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്ത ശേഷമായിരുന്നു ആലിൻചുവട് ജംഗ്ഷനിൽ പൊതുയോഗത്തിൽ പങ്കെടുക്കാൻ താരം എത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സ്ഥാനാർത്ഥിയായ എ.എൻ രാധാകൃഷ്ണനും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷും അടക്കമുളള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.


പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച് ജദയില്‍ മോചിതനായ മുന്‍ എംഎല്‍എ പിസി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ എത്തും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായാണ് അദേഹം എത്തുന്നത്. ഇന്നലെയാണ് പ്രസംഗവുമായി ബന്ധപ്പെട്ട ഇരു കേസുകളിലും പിസിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് പിസി ജോര്‍ജ് ജയില്‍ മോചിതനായത്. ബിജെപി പ്രവര്‍ത്തകര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വന്‍ സ്വീകരണം തന്നെ അദേഹത്തിനായി ഒരുക്കി. തന്നെ ജയിലിലിട്ടത് പിണറായിയുടെ കളിയുടെ ഭാഗമാണ് എന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ തൃക്കാക്കരയിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതിന് തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

പിസിയുടെ അറസ്റ്റ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസിനടക്കുന്നതായും അദേഹം ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കപ്പെടുന്ന ജോര്‍ജിനൊപ്പം നിലനില്‍ക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.


പി.സി. ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക. വിഡിയോ കാണാം.നാളെ തൃക്കാക്കരയില്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (42 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (54 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (7 hours ago)

Malayali Vartha Recommends