Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ കലാപസാധ്യത? നടുക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്! എസ്ഡിപിഐയെ തളയ്ക്കാന്‍ സമയമായി; കാത്തിരിക്കുന്ന വിപത്ത്!

28 MAY 2022 09:43 PM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ കൊലവിളി മുദ്രാവാക്യമായിരുന്നു ആലപ്പുഴയില്‍ മുഴങ്ങിയത്. കേരളത്തെ വിറപ്പിച്ച ഭീഷണിയാണ് അതിലൂടെ ഉയര്‍ന്നു കേട്ടതും. അതും ഒരു കൊച്ചു കുട്ടിെ കൊണ്ട്. ദേശീയ തലത്തില്‍ പോലും വളരെയധികം ശ്രദ്ധ ഈ വാര്‍ത്ത പിടിച്ച് പറ്റിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഏറെ അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. സംസ്ഥാനത്തിനല്ല, രാജ്യത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്

 

സംസ്ഥാനത്ത് എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ അപകടകരമായ രീതിയിലെന്നാണ് ഏറ്റവും ഒടുവില്‍ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും കൊലപാതകങ്ങള്‍ നടത്താനും എസ്ഡിപിഐ ബോധപൂര്‍വ്വം ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

 

റിപ്പോര്‍ട്ടിന് പിന്നാലെ എസ്ഡിപിഐയുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ സംവിധാനം കണ്ണുതുറന്നില്ലെങ്കില്‍ കേരളത്തില്‍ വലിയ വിപത്തുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

 

മാസങ്ങള്‍ക്ക് മുന്‍പാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് കൈമാറിയത്. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്റലജിന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വളരെ ദോഷകരമായി നാടിനെ ബാധിക്കും.

 

എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇതോടെയാണ് എസ്ഡിപിഐയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്ന് വ്യക്തമാക്കി വീണ്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു.

 

എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ടിനെയും നിയന്ത്രിച്ചില്ലെങ്കില്‍ കേരളത്തിന് പിന്നീട് കനത്ത തിരിച്ചടിയാകുമെന്നന് കേന്ദ്ര ഇന്റലിജന്‍സും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് യോഗം ചേരുന്നത്. അടുത്ത മാസം 20നാണ് യോഗം ചേരുക.

 

സംസ്ഥാനത്ത് എസ്ഡിപിഐയുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗമെന്ന് സര്‍ക്കാരിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് തീവ്രനിലപാടുള്ള മതഭീകര സംഘടനകള്‍ തഴച്ചുവളരുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗൗരവത്തോടെയാണ് കാണുന്നത്.

 

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പലതവണയായി പുറത്ത് വരുന്നുണ്ട്. ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നതുമാണ്. ആര്‍എസ്എസ്, എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളില്‍ ജാഗ്ര പാലിക്കണമെന്നാണ് ഇന്റലിജന്‍സ് നല്‍കിയിരുന്ന നിര്‍ദേശം.

 

ഇരുപാര്‍ട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്‌ന സാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പൊലീസിന് കൃത്യമായി വിവരം നല്‍കിയിരുന്നു. എന്നിട്ടാണ് ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് നടന്നത്. ഇതൊക്കെ തന്നെ പോലീസിന്റെ പിടിപ്പ് കേടായി പലരും ചൂണ്ടിക്കാട്ടിയിരുന്നു.

 

നേരത്തേ അതായത് ജനുവരി മാസത്തില്‍ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്ത് വന്നിരുന്നു. പക്ഷേ അതിനെ കാര്യമായി സര്‍ക്കാര്‍ പരിഗണിച്ചില്ല എല്ലെങ്കില്‍ ഗൗരവത്തില്‍ എടുത്തില്ല എന്ന് പറയുന്നതാകും ശരി. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ശ്രമങ്ങള്‍ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നല്‍ സംഘര്‍ഷ സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനായുള്ള ആലോചനകളും, കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. സംസ്ഥാനത്ത് ഉടനീളം രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം കര്‍ശന പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

ആലപ്പുഴയിലെ എസ്.ഡി.പി.ഐ ആര്‍എസ്എസ് നേതാക്കളുടെ കൊലപാതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ നിയോജമണ്ഡലങ്ങളിലും രണ്ടു പാര്‍ട്ടികളും പ്രതിഷേധ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. രണ്ടു സംഘടനകളുടെ ശക്തികേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് സാധ്യതയെന്നും ഈ പ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതേപടി കാര്യങ്ങള്‍ നടക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (43 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (55 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (7 hours ago)

Malayali Vartha Recommends