Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാസായി സുരേഷ്‌ഗോപി തൃക്കാക്കരയില്‍ വെടിപൊട്ടിച്ചു പോലീസ് കോടതിയെ വഹിക്കാതിരുന്നാ മതി!

28 MAY 2022 09:45 PM IST
മലയാളി വാര്‍ത്ത

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി സജീവമായി രംഗത്തെത്തി. ഇതിന്റെ ആവേശ ചൂടിലാണ് ഇപ്പോള്‍ തൃക്കാക്കരയുള്ളത്. പ്രചരണത്തിന്റെ ഇടവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ഏറെ കൈയ്യടി നേടുന്നത്.

 

എപ്പോഴും അദ്ദേഹം സംസാരിക്കാറുള്ള വിഷയങ്ങള്‍ വളരെയധികം പ്രേക്ഷ ശ്രദ്ധ നേടാറുണ്ട്. അതുപോലെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. 'കുഴപ്പമുള്ള ചോദ്യമാണെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ ഒന്നും മിണ്ടാതെ പോകും. അത് ഞാന്‍ പാഠമാക്കി വച്ചിട്ടുണ്ട്' ഇങ്ങനെ പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം.

 

തൃക്കാക്കരയില്‍ ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും. അവര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.ഒരുപാട് പ്രതിവിധി ചെയ്യാനുണ്ട്.പിടിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല.ആ വോട്ട് എ എന്‍ രാധാകൃഷ്ണനാണ് നല്‍കേണ്ടത്. കെ റെയില്‍ നടപ്പാകില്ല. ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ലോകം മാറിയതും. ഇന്ത്യ മാറിയതും പലരും അറിയുന്നില്ല.

കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമിയെക്കുറിച്ചൊക്കെ ചിലര്‍ പറഞ്ഞു. ഞാന്‍ നേരത്തേ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ക്രൈസ്തവ സഭകളുടെ കോണ്‍ക്‌ളേവ് ദില്ലിയില്‍ നടക്കും. ഒരു മുഖ്യമന്ത്രി വിചാരിച്ചാലും അത് തടയാന്‍ കഴിയില്ല. പി സി ജോര്‍ജിന്റെ കേസിലെ തുടര്‍ നടപടികള്‍ കോടതി തീരുമാനിക്കും. വിദ്വേഷ പ്രസംഗങ്ങളിലെ മറ്റ് അറസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം മറുപടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു

 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എല്‍ഡിഎഫിന്റെ നാടകമാണെന്നും അതെല്ലാം നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പു വിജയത്തിനായി എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

പിന്നീട് തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുമ്പോഴും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സുരേഷ് ഗോപി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ''ഈ ഉപതിരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആള്‍ക്കാരുടെ ജല്‍പനങ്ങള്‍ നമ്മള്‍ കേട്ടതാണ്. പി.ടി. എന്നു പറയുന്ന മഹാനായ എംഎല്‍എ. അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാന്‍ സാധിച്ചു എന്നു ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിര്‍ കക്ഷിയില്‍പ്പെട്ട എംപിയേയും എംഎല്‍എയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതില്‍ ട്രിപ്പിള്‍ പിഎച്ച്ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്' സുരേഷ് ഗോപി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (41 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (53 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (7 hours ago)

Malayali Vartha Recommends