Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃക്കാക്കരയില്‍ പിസി പേടി പ്രചാരണം കുളമാക്കി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്..പിണറായിയുടെ തുക്കടാ നമ്പര്‍.

28 MAY 2022 10:14 PM IST
മലയാളി വാര്‍ത്ത

ജയിലില്‍ നിന്നിറങ്ങിയ പിസി കൂടുതല്‍ ശക്തനാണ്. അദേഹംത്തിന്റെ ഓരോ വാക്കുകള്‍ക്കും ആയിരക്കണക്കിന് വോട്ടുകളുടെ വിലയുണ്ട്. അത് പിണറായിക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ പിസി തൃക്കാക്കരയിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഉടന്‍ തന്നെ ചെയ്യണം എന്ന നിര്‍ദേശം പിണറായി പോലീസിനും സിപിഎമ്മിനും നല്‍കിക്കഴിഞ്ഞു. അതിനുള്ള പ്ലാനും പദ്ധതിയും തയ്യാറാക്കുകയാണ് അവര്‍.

പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ മുന്‍ എംഎല്‍എ പിസി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ നിരവധി പൊതു പരിപാടികളില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായാണ് അദേഹം തൃക്കാക്കരയില്‍ എത്തുന്നത്. പിണറായിക്കുള്ള മറുപടി പിസി നല്‍കുന്നതും കാത്തിരിക്കുകയാണ് കേരളം.

അദേഹത്തിന്റെ വരവിന് ഗംഭീര സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ് അവിടുത്തെ അണികള്‍. കഴിഞ്ഞ ദിവസവും ആ ആവേശം കേരളം കണ്ടതാണ് ഇന്നലെ വൈകുന്നേരത്തോടെയാണ് പിസി ജോര്‍ജ് ജയില്‍ മോചിതനായത് അവിടെ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം തന്നെ അദേഹത്തിനായി ഒരുക്കിയിരുന്നു. അതിന്റെ ബാക്കി തൃക്കാക്കരയിലായിരുന്നു. പിന്നാലെയുള്ള പിസിയുടെ ഇടിവെട്ട് പ്രസംഗവുമായി തൃക്കാക്കരയിലെ കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള ആവേശത്തിലായിരുന്നു അണികള്‍.

തന്നെ ജയിലിലിട്ടത് പിണറായിയുടെ കളിയുടെ ഭാഗമാണ് എന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് ജയില്‍ മോചിതനായി ഇറങ്ങിയപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആ വെല്ലുവിളി. തനിക്കെതിരെ തൃക്കാക്കരയിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതിന് തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നുന്ന അദേഹത്തിന്റെ ഭീഷണി ഭയത്തോടെയാണ് പിണറായി കാണുന്നത്. അതുകൊണ്ടാണ് ഈ നെറികെട്ട കളിയ്ക്ക് പിണറായി പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്

പൊതു പരിപാടിയ്ക്ക് പിസി എത്താതിരിക്കാന്‍ പി.സി.യെ നാളെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിനായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണം എന്നാണ് പിസിയ്ക്ക് നിര്‍ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക എന്നാണ് അറിയിപ്പ്. രാവിലെ തന്നെ ചോദ്യം ചെയ്തു തുടങ്ങിയാല്‍ ഏറെ വൈകിയേ അദേഹത്തെ പുറത്തു വിടുകയുള്ളൂ. ഇതെല്ലാം പിണറായിയുടെ അടവാണ്. എന്തായാലും രാവിലെ പിസി പൊതു പരിപാടിയ്ക്ക് പോകില്ലെന്നാകും പിണറായി കണക്കുകൂട്ടിയിട്ടുണ്ടാകുക. നിരവിധി ചോദ്യങ്ങളാണ് സര്‍ക്കാരിനു മുന്നിലേയ്ക്ക് വരുന്നത്

എന്തിനാണ് ഈ തിരക്കിട്ട ചോദ്യം ചെയ്യല്‍. തൃക്കാക്കര പ്രചാരണ പരിപാടികള്‍ അവസാനിക്കുന്ന സമയത്ത് തന്നെ എന്തിന് ഈ പൊലീസ് നടപടി. ജാമ്യം നേടിയതല്ലേ ഉള്ളൂ.. ചോദ്യം ചെയ്യാന്‍ എന്തേ ഇത്യ തിടുക്കം. രാജ്യ ദ്രോഹ കുറ്റമൊന്നുമല്ലല്ലോ പിസി ചെയ്തത്. ഞായറാഴ്ച ദിവസം പൊലീസിനെ സംബന്ധിച്ച് വലിയ കേസുകളൊക്കെ മാറ്റിവച്ച് സാധാരണ സ്റ്റേഷന്‍ നടപടികള്‍ മാത്രം നടക്കുന്ന ഈ ഒഴിവു ദിവസം തന്നെ എന്തിന് ഈ ചോദ്യം ചെയ്യല്‍. പിസി ഒരു ക്രൈസ്തവ വിശ്വാസിയാണ് ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയിലും പങ്കെടുക്കുക എന്നുള്ളത് തിരുസഭയുടെ കല്‍പ്പനയാണ്. സത്യകൃത്യാനിയായ പിസിയെ പള്ളിയില്‍ കയറ്റാതെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുന്നതു കൊണ്ട് പൊലീസ് എന്താണ് ഉദേശിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് ഇതിനെല്ലാമുള്ള മറുപടി പറയേണ്ട ബാധ്യത പിണറായിക്കും പൊലീസിനും ഉണ്ട്.

ഈ തുക്കടാ നമ്പറോക്കെ ജനങ്ങള്‍ക്ക് മനസ്സിലാകും. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്നത് ഒന്നുകൂടി ഇവിടെ തെളിയിക്കപ്പെടുകയാണ്. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസിനടക്കമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നത് പിസി ജോര്‍ജിനെപോലെയുള്ളവര്‍ക്കാണ്.

സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിവായടോടുകൂടി കാസയും തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധകൃഷ്ണന് വോട്ടു ചെയ്യാന്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി ആ സമുദായത്തിലെ മതമൗലികവാദികളെയും തീവ്രവാദികളെയും പാലൂട്ടി വളര്‍ത്തുന്നു. അവര്‍ക്കു വേണ്ടി ക്രൈസ്തവരെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നു. ഇരു മുന്നണികളോടുമുള്ള പ്രതിഷേധം എഎന്‍ രാധാകൃഷ്ണന് വോട്ടായി രേഖപ്പെടുത്തണമെന്നും കാസാ പുറത്തിറക്കിയ കുറിപ്പില്‍ ആഹ്വാനം ചെയ്തു.

ദേശീയ ജനാധിപത്യ സഖ്യത്തിന് പിന്തുണയുമായി പിസി ജോര്‍ജും രംഗത്തുവന്നു. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അദേഹം നാളെ തൃക്കാക്കര മണ്ഡലത്തില്‍ എത്തും.

പിസിയുടെ അറസ്റ്റ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതികരിച്ചു. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസിനടക്കുന്നതായും അദേഹം ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കപ്പെടുന്ന ജോര്‍ജിനൊപ്പം നിലനില്‍ക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

എന്തായാലും തൃക്കാക്കരയിലെ പിസിയുടെ മറുപടി കേരളം വളരെ ആകാംശയോടെയാണ് കാത്തിരിക്കുന്നത്. അതുണ്ടാകും എന്നാണ് അവരുടെ പ്രതീക്ഷയും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (43 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (55 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (7 hours ago)

Malayali Vartha Recommends