തൃക്കാക്കര നാടകം പൊളിഞ്ഞെന്ന് പിസി വേറെ നിവര്‍ത്തിയില്ല പിസി നാളെ ഹാജരാകും

സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് വിദ്വേഷപ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്. ഞായറാഴ്ചത്തെ ചോദ്യംചെയ്യല്‍ നാടകത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
അന്വേഷണവുമായി സഹകരിക്കണമെന്ന് പി.സി.ജോര്‍ജിനുള്ള ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പൊലീസിനും പ്രോസിക്യൂഷനും പി.സി.ജോര്‍ജിനെതിരെ ചുമത്താനാകും.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഞായറാഴ്ച തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ മറുപടി നല്‍കുമെന്നായിരുന്നു പി.സി.ജോര്‍ജ് ജയില്‍മോചിതനായശേഷം പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയതോടെ ജോര്‍ജിനു തൃക്കാക്കരയിലെ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ചയാണ് തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നത്.
വിദ്വേഷ പ്രസംഗക്കേസില്‍ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക. ശബ്ദപരിശോധനയും നടത്തേണ്ടതുണ്ടെന്ന് പൊലീസ് നോട്ടിസില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























