Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മടിച്ചു നിന്ന പിണറായിക്ക് കേന്ദ്രത്തിന്റെ ടെസ്റ്റ് ഡോസ് കുട്ടിയുടെ പിതാവടക്കം 24 പേരെ ചറപറ അറസ്റ്റ് ചെയ്ത് പൊലീസ്  

28 MAY 2022 10:15 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ടിന്റെയും പിണറായിയുടെ ഇരട്ടത്താപ്പിന്റെയും കളികളെല്ലാം മാറി നിന്ന് വീക്ഷിക്കുകയായിരുന്നു കേന്ദ്രം. തെരെഞ്ഞെടുപ്പ് സമയമായതു കൊണ്ടു തന്നെ എന്തു തീരുമാനം എടുത്താലും അത് പിണറായിക്കും സിപിഎമ്മിനും ബൂമറാങ് പോലെ വന്നു വീഴും എന്ന് വ്യക്തമായ കേന്ദ്രം. പുറത്തു നിന്നു കളി കാണുകയായിരുന്നു. പിസി ജോര്‍ജ് വിഷയത്തില്‍ കേന്ദ്ര ഇടപെടലുണ്ടായത് സര്‍ക്കാരിനുള്ള ടെസ്റ്റ് ഡോസായിരുന്നു. പിസിയുടെ സുരക്ഷാ കാര്യത്തിലടക്കം കേന്ദ്രത്തിന്റെ ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹജര്യത്തില്‍ കലാപ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളത് സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിയായിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇന്നലെയാണ് അവരെ കണ്ടെത്തുന്നത് പോലും. കസ്റ്റഡിയിലെടുത്തിട്ടും 10 മണിക്കൂറോളം വേണ്ടി വന്നു അറസ്റ്റ് രേഖപ്പെടുത്താന്‍. അപ്പോഴേയ്ക്കും അപായ മുന്നറിയിപ്പുകള്‍ കേന്ദ്രത്തില്‍ നിന്നും വന്നു കഴിഞ്ഞു.

കുട്ടിയെ പൗരത്വ പ്രക്ഷോഭത്തിലടക്കം കൊണ്ടുനടന്ന് കുഞ്ഞു പ്ലായത്തില്‍ തന്നെ മതവും രാഷ്ട്രീയവും കുത്തി നിറച്ച് കേരള നിരത്തുകളില്‍ കലാപ മുദ്രാവാക്യം വിളിപ്പിച്ചതും പോരാഞ്ഞിട്ട് ഇന്ന് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ന്യായം പറയുകയായിരുന്നു കുട്ടിയുടെ അച്ഛന്‍ അഷ്‌കര്‍ അലി. ഇത് വലിയ തിരിച്ചടിയാകും എന്ന് മനസ്സിലാക്കിയാണ് ഇന്ന് മാത്രം 4 അറസ്റ്റുണ്ടായത്. പോപ്പുലര്‍ ഫ്രണ്ട് വിഷയത്തില്‍ രണ്ടു ദിവസമായി ചറ പറ അറസ്റ്റാണ് ഇതുവരെ 24 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.ആലപ്പുഴ സൗത്ത് പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 24 ആയി. ഇന്ന് രാവിലെയോടെയാണ് കുട്ടിയുടെ പിതാവ് കസ്റ്റഡിയിലായത്.സംഭവ ശേഷം കുട്ടിയും കുടുംബവും ഒളിവില്‍ ആയിരുന്നു. ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്.സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇവരെ അന്വേഷിച്ച് എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയില്‍ ആയിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ രാവിലെ അഷ്‌കര്‍ അലി മാത്രം പള്ളുരുത്തിയിലെ വീട്ടില്‍ എത്തുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ അഷ്‌കറിന്റെ 10 വയസ്സുള്ള മകന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഹിന്ദുക്കളോട് ശേഷ ക്രിയകള്‍ക്കായി അരിയും മലരും വാങ്ങാനും, ക്രിസ്ത്യാനികളോട് കുന്തിരിക്കം വാങ്ങാനുമായിരുന്നു ആഹ്വാനം. ഈ മുദ്രാവാക്യം കൂടെയുണ്ടായിരുന്ന മറ്റ് പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലുകയും ചെയ്തിരുന്നു. 10 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയ്ക്ക് മുദ്രാവാക്യം മറ്റാരോ പഠിപ്പിച്ച് കൊടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കും.

നേരത്തെ കുട്ടിയെ തോളിലെടുത്ത് നടന്നിരുന്ന ആളെയും പിടികൂടിയിരുന്നു.പോപ്പുലര്‍ ഫ്രണ്ട് മരട് മണ്ഡലം സെക്രട്ടറി നിയാസ്, പള്ളുരുത്തി മണ്ഡലം ഭാരവാഹികളായ ഷമീര്‍, സുധീര്‍ എന്നിവരെയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പിന്നാലെയാണ് പള്ളുരുത്തി പൊലീസ് വീട്ടിലെത്തി അസ്‌ക്കറിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. സ്റ്റേഷനില്‍ എത്തിച്ച ശേഷം ചേര്‍ത്തല പൊലീസിന് അസ്‌ക്കറിനെ കൈമാറി. അസ്‌ക്കര്‍ കീഴടങ്ങിയെന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. അസ്‌ക്കറിന്റെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ പള്ളുരുത്തിയില്‍ പ്രകടനം നടത്തിയിരുന്നു.

അതേസമയം ആലപ്പുഴയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തെറ്റാണെന്ന് ആ കുട്ടിയുടെ രക്ഷിതാക്കള്‍ പറയാതിരുന്നത് വേദനിപ്പിച്ചു എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്വേഷ മുദ്രാവാക്യത്തില്‍ സര്‍ക്കാര്‍ നിയമപരമായി ചെയ്യേണ്ടത് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മതഭീകരവാദ ശക്തികള്‍ക്ക് ക്രൈസ്തവ സമൂഹത്തെ വേട്ടയാടാന്‍ ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭീകരവാദികളുടെ വെല്ലുവിളികള്‍ക്ക് മുമ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മുട്ടുമടക്കില്ലെന്നും മതഭീകരവാദികള്‍ ആരെ ആക്രമിക്കാന്‍ തയ്യാറായാലും അവരെ ബിജെപി സംരക്ഷിക്കുമെന്നും തൃക്കാക്കര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ല ഇതെന്ന് ജിഹാദികള്‍ മനസിലാക്കണം. കൈവെട്ടാന്‍ വന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്.

കേരളത്തെ മറ്റൊരു താലിബാനാക്കാനാണ് ഇവരുടെ ശ്രമം. കേരളം ഇതേ പോലെ നിലനില്‍ക്കണമെങ്കില്‍ തൃക്കാക്കരയില്‍ എന്‍ഡിഎ ജയിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കാശ്മീരില്‍ നിന്നും പണ്ഡിറ്റുകളെ ഓടിച്ച പോലെ കേരളത്തില്‍ നിന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആട്ടിയോടിക്കാനാണ് ജിഹാദികള്‍ ശ്രമിക്കുന്നത്. അതിന് വെച്ച അവിലും മലരും കുന്തിരിക്കവുമൊക്കെ മാറ്റിവെക്കുന്നതാണ് അവര്‍ക്ക് നല്ലത്. നാട്ടില്‍ വികസനം വരണം സമാധാനം പുലരണം ഇതാണ് ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ട് വെക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (42 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (54 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (7 hours ago)

Malayali Vartha Recommends