Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എണ്ണാമെങ്കില്‍ എണ്ണിക്കോ... തൃക്കാക്കരയില്‍ എത്തുമെന്ന് പറഞ്ഞ ദിവസം പിസി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലീസ്; ആരോഗ്യപ്രശ്‌നം കാരണം ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പി.സി.ജോര്‍ജ്; പക്ഷെ മുഖ്യമന്ത്രിക്ക് മറുപടി പറായാനെത്തും

29 MAY 2022 08:31 AM IST
മലയാളി വാര്‍ത്ത

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പിസി ജോര്‍ജ് നിര്‍ണായകമാകുകയാണ്. പിസി ജോര്‍ജിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ എങ്ങനെ തൃക്കാക്കരയിലെത്തും എന്നത് പലരും ചിന്തിച്ചതാണ്. ഇതിന് സിമ്പിള്‍ ഉത്തരം പിസി ജോര്‍ജ് കണ്ടെത്തി.

പി.സി.ജോര്‍ജ് ഞായറാഴ്ച പൊലീസ് ചോദ്യ ചെയ്യലിനു ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജോര്‍ജ് ഫോര്‍ട്ട് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം തൃക്കാക്കരയിലെത്താന്‍ ആരോഗ്യം പ്രശ്‌നമേയല്ല. ഞായറാഴ്ച തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന പി.സി.ജോര്‍ജ് രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുക്കും. തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജ് വെണ്ണലയില്‍ പ്രസംഗിച്ചാല്‍ നിയമനടപടി ആലോചിക്കുന്നതായി പൊലീസ് വ്യക്തമാക്കി. നിയമവശങ്ങള്‍ ആലോചിച്ച ശേഷം പി.സി. ജോര്‍ജിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

ജാമ്യവ്യവസ്ഥ തെറ്റിച്ചോയെന്നു പരിശോധിക്കുകയും ഹാജരാകാത്തത് കോടതിയെ അറിയിക്കുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യംചെയ്യലിനു ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നായിരുന്നു പി.സി.ജോര്‍ജിനുള്ള നിര്‍ദേശം. ശബ്ദപരിശോധനയും നടത്തേണ്ടതുണ്ടെന്ന് പൊലീസ് നോട്ടിസില്‍ പറയുന്നു.

അതേസമയം തൃക്കാക്കരയില്‍ പിസിയുടെ നീക്കം നോക്കിയിരിക്കുകയാണ് കേരളം. സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് വിദ്വേഷപ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച പി.സി.ജോര്‍ജ് പറഞ്ഞു. ഞായറാഴ്ചത്തെ ചോദ്യംചെയ്യല്‍ നാടകത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഞായറാഴ്ച തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ മറുപടി നല്‍കുമെന്നായിരുന്നു പി.സി.ജോര്‍ജ് ജയില്‍മോചിതനായശേഷം പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയതോടെ ജോര്‍ജിനു തൃക്കാക്കരയിലെ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ചയാണ് തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കണമെന്ന് പി.സി.ജോര്‍ജിനുള്ള ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പൊലീസിനും പ്രോസിക്യൂഷനും പി.സി.ജോര്‍ജിനെതിരെ ചുമത്താനാകും.

വിദ്വേഷ പ്രസംഗക്കേസില്‍ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യാനിരുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. എത്തിയാല്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (19 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (31 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends