Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ലൈമാക്‌സ് എങ്ങനെ... ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ അവസാനമുള്ള കൊട്ടിക്കലാശം ആവേശമാക്കാന്‍ മുന്നണികള്‍; പിസി ജോര്‍ജ് തൊടുത്തു വിടുന്ന അമ്പുകള്‍ ശ്രദ്ധാ കേന്ദ്രം; ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാതെ മുന്നണികള്‍; തൃക്കാക്കര കടുക്കും

29 MAY 2022 10:45 AM IST
മലയാളി വാര്‍ത്ത

അവധി ഞായറാഴ്ചയെ ആവേശമാക്കാന്‍ തൃക്കാക്കര ഒരുങ്ങിക്കഴിഞ്ഞു. തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശമാണ്. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരിക്കും.

ഫോര്‍ട്ട് പോലീസ് ഹാജരാകാന്‍ നല്‍കിയ നോട്ടീസ് തള്ളി പി സി ജോര്‍ജും നാളെ മണ്ഡലത്തില്‍ എത്തും. എന്‍ഡി എ സ്ഥാനാര്‍ഥിക്ക് ഒപ്പം രാവിലെ എട്ടര മുതല്‍ പ്രചാരണത്തിന് ഇറങ്ങും. പിസി ജോര്‍ജിന്റെ ഓരോ വാക്കും അതിന്റെ മറുപടിയുമാകും ഇന്നത്തെ ശ്രദ്ധാ കേന്ദ്രം. കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ആവേശം ഉയരെയാണ്.

ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍.

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പുതുതായി കസ്റ്റഡിയിലുള്ള മൂന്ന് പേര്‍ക്ക് കൂടി യുഡിഎഫ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ ചവറയിലും പാലക്കാടും അറസ്റ്റിലായവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് തിരിച്ചടിക്കുകയാണ് യുഡിഎഫ്. എറണാകുളത്തെ സിപിഎമ്മിലെ പഴയ ഒളിക്യാമറ വിവാദം ഓര്‍മ്മിപ്പിച്ചായിരുന്നു മറുപടി. പ്രതിപക്ഷ നേതാവ് നിലവാരം കാണിക്കണമെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ റോഡ് ഷോയായിരുന്നു അവസാന ലാപ്പിലെ ബിജെപി പ്രചാരണത്തിന്റെ ഇന്നലത്തെ ഹൈലൈറ്റ്. എന്നാല്‍ പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ പിസി ജോര്‍ജായിരിക്കും ബിജെപിയുടെ കൊട്ടിക്കലാശത്തിലെ ഹൈലൈറ്റ്. ഇരട്ടനീതി പ്രചാരണം ശക്തമാക്കി കുന്തിരിക്കം കത്തിച്ചായിരുന്നു ഇന്നലെ ബിജെപി പ്രചാരണം. കുന്തിരിക്കവും മലരുമെല്ലാം കൊട്ടിക്കലാശം വരെയും ബിജെപി ചര്‍ച്ചയാക്കുമെന്നുറപ്പ്.

തൃക്കാക്കരയില്‍ ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഒരുപാട് പ്രതിവിധി ചെയ്യാനുണ്ട്. പിടിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല. ആ വോട്ട് എ എന്‍ രാധാകൃഷ്ണനാണ് നല്‍കേണ്ടത്

കെ റെയില്‍ നടപ്പാകില്ല. ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.ലോകം മാറിയതും. ഇന്ത്യ മാറിയതും പലരും അറിയുന്നില്ല. കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമിയെക്കുറിച്ചൊക്കെ ചിലര്‍ പറഞ്ഞു. ഞാന്‍ നേരത്തേ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ക്രൈസ്തവ സഭകളുടെ കോണ്‍ക്‌ളേവ് ദില്ലിയില്‍ നടക്കും. ഒരു മുഖ്യമന്ത്രി വിചാരിച്ചാലും അത് തടയാന്‍ കഴിയില്ല.

പിസി ജോര്‍ജിന്റെ കേസിലെ തുടര്‍ നടപടികള്‍ കോടതി തീരുമാനിക്കും. വിദ്വേഷ പ്രസംഗങ്ങളിലെ മറ്റ് അറസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം മറുപടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു

കാലാപത്തിന് കളമൊരുക്കിയവര്‍ ജനങ്ങളോട് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ,സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയിലായത് ജനവികാരം എതിരായപ്പോഴുള്ള സ്വാഭാവിക നടപടി മാത്രമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്ക് അനുമതി നല്‍കിയത് ആരാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (17 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (29 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends