Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യന്റെ അതേ രോഗമാണ് ആ കാര്‍ന്നോര്‍ക്കും, പക്ഷേ മുഖ്യന് അമേരിക്കയില്‍ പോയി ചികിത്സിക്കാം, ആ പാവത്തിന് അത് പറ്റില്ലാല്ലോ.. പിണറായിയെ ചിതറിക്കാന്‍ ജയില്‍ ബോംബിട്ട് പിസി ജോര്‍ജ്ജ്! കേരളത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍!

29 MAY 2022 11:56 AM IST
മലയാളി വാര്‍ത്ത

ജയിലില്‍ കിടക്കുമ്പോഴും പിസി ജോര്‍ജ്ജിന്റെ കാര്യങ്ങള്‍ അറിയാന്‍ ഒരു കൂട്ടം ആളുകള്‍ ഇമ ചിമ്മാതെ കാത്തിരുന്നിരുന്നു. അദ്ദേഹത്തിന്റെ ഭക്ഷണവും പ്രത്യേക സെല്ലുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിടിത്തിരുന്നു. വെറും മണിക്കൂറുകള്‍ മാത്രമാണ് പിസി ജോര്‍ജ്ജ് ജയിലില്‍ കിടന്നതെങ്കിലും ഒരുപാട് അനുഭവങ്ങള്‍ അദ്ദേഹത്തിന് ആ കുറഞ്ഞ സമയത്ത് ഉണ്ടായി. ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം പിസി തുറന്നുപറഞ്ഞപ്പോള്‍ കേരളക്കര അറിയാതെ ഒന്ന് വിതുമ്പി എന്നതാണ് സത്യം.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ റിമാന്റിലായ പിസി ജോര്‍ജിനെ ഐജി ലക്ഷ്മണയും എം.വി ജയരാജനും ബാലകൃഷ്ണപിള്ളയും കിടന്ന അതേ റൂമിലാണ് പാര്‍പ്പിച്ചിരുന്നത്. ഈ മുറിയുടെ തൊട്ടടുത്തുള്ള മുറികളില്‍ കഴിഞ്ഞിരുന്ന ജയില്‍ പുള്ളികളില്‍ ചിലരുടെ ദയനീയവസ്ഥയാണ് അദ്ദേഹം പറഞ്ഞത്. ചോദ്യശരങ്ങളുമായെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീതനായാണ് അദ്ദേഹം അനുഭവം തുറന്നുപറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

'ഒരു ജയില്‍ മുറിയില്‍ പ്രായം ചെന്ന ഒരു കാര്‍ന്നോരെ കണ്ടു. നടക്കാന്‍ മേല എന്നു പറഞ്ഞു. പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ചോദിച്ചു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്‍. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ',
ആ കാന്‍സര്‍ എല്ലിലേക്ക് ബാധിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ കരയുകയാണ് ആ മനുഷ്യന്‍. ഞാന്‍ ചോദിച്ചു നിങ്ങള്‍ ചെയ്ത തെറ്റ് എന്താണ്. ഒരു കൊലപാതകമാണ്. പക്ഷേ എനിക്ക് അതില്‍ ബന്ധമില്ല. ഞാന്‍ ബോംബെയില്‍ ആയിരുന്നപ്പോഴാണ് ഇവിടെ കൊലപാതകം നടന്നത്. ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയെന്നും പറഞ്ഞു. വകുപ്പും ചട്ടവും ഒക്കെ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാനും കേസില്‍ പ്രതിയായി. ഇപ്പോള്‍ ഇതിനകത്ത് കിടക്കുകയാണെന്നാണ് അയാള്‍ പറഞ്ഞത്. തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് കോടതി പറയട്ടെ ഞാന്‍ അതില്‍ ഇടപെടുന്നില്ല. പക്ഷെ, അയാള്‍ക്ക് കാന്‍സര്‍ ആണ്. അയാളെ എന്തിനാണ് ജയിലില്‍ ഇട്ടിരിക്കുന്നത്. ഇളവ് നല്‍കി വീട്ടില്‍ വിട്ടുകൂടെ. ജയില്‍ ഉപദേശക സമിതി കൂടണമെന്ന് അഭിപ്രായം ഉന്നയിക്കുന്നു. മാധ്യമങ്ങള്‍ ഇടപെട്ട് സത്യം ജനങ്ങളെ അറിയിക്കണം.. ഇങ്ങനെയാണ് പി സി ജോര്‍ജ് പറഞ്ഞത്.


അതേസമയം ജയില്‍പുള്ളികളെ വെച്ച് സര്‍ക്കാര്‍ ലാഭം കൊയ്യുന്നു എന്നൊരു വസ്തുത കൂടി പിസി കൂട്ടിച്ചേര്‍ത്തു. ജയിലില്‍ പിടിച്ചിട്ടിരിക്കുന്നവരെ സര്‍ക്കാര്‍ പുറത്തുവിടുന്നേയില്ല. കാരണം അവിടെയുള്ള ജോലിയൊക്കെ ചെയ്യിക്കേണ്ടതല്ലെ. അവരില്‍ കലാകാരന്മാരുണ്ട്, കൃഷി ചെയ്യുന്നവരുണ്ട്. ഇത്തരക്കാരെ പുറത്തുവിടാതെ ജയിലില്‍ ഇട്ട് ജോലി ചെയ്യിക്കുകയാണ്. ചെറിയ കൂലിയല്ലെ നല്‍കേണ്ടതുള്ളു. സര്‍ക്കാരിനോ നല്ല ലാഭവുമാണ്.

അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തിലിരിക്കെ എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ് പി.സി. ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചത്. ഒരു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പി.സി. ജോര്‍ജ് കഴിഞ്ഞദിവസമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (19 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (31 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends