രാഹുലിനെ കാണാതായിട്ട് പതിനേഴു വര്‍ഷം.... ഏഴാം വയസില്‍ കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുളള കുട്ടിയെ മുംബൈയില്‍ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്... പൊലീസ് അന്വേഷണം ആരംഭിച്ചു

രാഹുലിനെ കാണാതായിട്ട് പതിനേഴു വര്‍ഷം.... ഏഴാം വയസില്‍ കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുളള കുട്ടിയെ മുംബൈയില്‍ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്... പൊലീസ് അന്വേഷണം ആരംഭിച്ചു
വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തില്‍ പറയുന്നു്. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
മാസങ്ങള്‍ക്ക് മുമ്പ് ശിവാജി പാര്‍ക്കില്‍ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തി, പിതാവിനെ തേടിയാണ് മുംബെയില്‍ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തില്‍ പറയുന്നു. രാഹുലിന്റ അച്ഛന്റെ മരണവാര്‍ത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓര്‍ത്തതെന്നും വസുന്ധര കത്തില്‍ പറഞ്ഞു. കാണാതായ രാഹുലിന്റെ അമ്മ കത്തും ഫോട്ടോയും ആലപ്പുഴ എസ് പിക്ക് കൈമാറിയിട്ടുണ്ട്.
രാഹുലിന്റെ പിതാവ് എ ആര്‍ രാജു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയായത്. ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇതോടെയാണ് താന്‍ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തില്‍ വ്യക്തമാക്കി.
രാഹുലിന്റെ തിരോധാനം കേരളാ പൊലീസിനേയും സിബിഐയേയും ഒരുപോലെ കുരുക്കിയ കേസ് ആയിരുന്നു . 2005 മെയ് 18നാണ് വീടിന് പുറത്തുളള മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ രാഹുലെന്ന ഏഴു വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നത്. പൊലീസ് അന്വേഷണം ഫലം കാണാതെ വന്നതോടെ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ അയല്‍വാസികളടക്കം നിരവധി പേരെ ചോദ്യം ചെയ്തു. രാഹുലിനെ കൊന്ന് ചതുപ്പില്‍ തളളിയതായി സമ്മതിച്ച മധ്യവയസ്‌കനായ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചതുപ്പില്‍ നിന്നും മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ ആ വഴിയും അടഞ്ഞതോടെ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് പൊലീസ് കണ്ടെത്തി. കേരള പൊലീസ് 19 മാസമാണ് ഈ കേസ് അന്വേഷിച്ചത്.
അതേസമയം സിബിഐയും പൊലീസിന്റെ വഴിയെ നീങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. 2006ല്‍ അയല്‍വാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും തന്നെ കണ്ടെത്തിയില്ല. ശാസ്ത്രീയ അന്വേഷണങ്ങള്‍ കൊണ്ടും ഫലമില്ലാതെ വന്നപ്പോഴാണ് 2013ല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു.
്
എന്നാല്‍ സംശയമുളളവരെ ശരിയായി രീതിയില്‍ ചോദ്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം വീണ്ടും കോടതിയെ സമീപിച്ചതോടെ അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം നല്‍കി. 2015ല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇനി ഒന്നും ചെയ്യാനില്ല എന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചതോടെ രാഹുലിനെ കണ്ടെത്താനുളള അവസാന വഴിയും അടഞ്ഞു. സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകള്‍ ഒന്നര പതിറ്റാണ്ട് ആണ് കേസ് അന്വേഷിച്ചത്.
"
രാഹുലിനെ കാണാതാവുമ്പോള്‍ പിതാവ് എ ആര്‍ രാജു കുവൈത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. മകന്റെ തിരോധാനം മിനിയേയും രാജുവിനേയും മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. മകനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് രാജു ജീവനൊടുക്കിയത്. രാഹുലിന് ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസാകും.
https://www.facebook.com/Malayalivartha

























