സ്കൂൾ ബസിൽ കയറി വീട്ടിൽ പോകാൻ ഇളയ മകനോട് പറഞ്ഞ ശേഷം മൂത്ത മകനെ വിളിക്കാൻ രക്ഷിതാക്കൾ പോയി; തിരിച്ച് വന്നപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം; ഇളയ മകനെ കാണാതെ പരക്കം പാഞ്ഞ് രക്ഷിതാക്കൾ; ചങ്കിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്!

ആദ്യ ദിവസം തങ്ങളുടെ പൊന്നു മോൻ സ്കൂളിൽ പോയതിന്റെ സന്തോഷത്തിലായിരുന്നു ആ മാതാപിതാക്കൾ. സ്കൂളിലെ വിശേഷങ്ങൾ പൊന്നോമനയുടെ വായിൽ നിന്നും കേൾക്കാൻ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു രക്ഷിതാക്കൾ. എന്നാൽ സംഭവങ്ങൾ മാറി മറിഞ്ഞു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് തിരിച്ച ഒന്നാം ക്ലാസ്സുകാരനെ കാണാതാകുകയായിരുന്നു.
തൃശൂർ നഗരത്തിലെ സ്കൂളിലാണ് സംഭവം നടന്നത്. ആദ്യ ദിവസത്തെ പ്രവേശനോൽസവ പരിപാടികൾ കഴിഞ്ഞ് ഉച്ചയ്ക്ക് കുട്ടിയെ മുതിർന്ന കുട്ടികൾക്കൊപ്പം സ്കൂൾ ബസിൽ കയറാൻ പറഞ്ഞ് വിട്ടു. ശേഷം മൂത്ത മകനെ വിളിക്കാൻ പോകുകയായിരുന്നു. മൂത്ത മകനെവിളിച്ച് കൊണ്ട് വന്നപ്പോഴാണ് ഇളയെ മകനെ കാണാനില്ലെന്ന വിവരം അവർ അറിയുന്നത്.
സ്കൂളിലെ മുതിർന്ന കുട്ടികൾ വളരെ വിഷമിച്ചു നിൽക്കുന്നതു കണ്ടു മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴായിരുന്നു 'അവൻ ഞങ്ങളുടെ കൈവിട്ട് ഓടിപ്പോയി, അവനെ കാണുന്നില്ല എന്ന പ്രതികരണം ആ കുട്ടികൾ നൽകിയത്. സ്കൂള്‍ പരിസരത്തും വാഹനങ്ങളിലുമൊക്കെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഭയപ്പെട്ട രക്ഷിതാക്കള്‍ ഉടനെ സിറ്റി പൊലീസ് കൺട്രോൾ റൂമിൽപരാതിപ്പെട്ടു.
ഈ വിവരം പൊലീസ് നഗരത്തിലെ പട്രോളിങ്ങ് വാഹനങ്ങൾക്ക് കൈമാറുകയും ചെയ്തു. കൺട്രോൾ റൂം വാഹനത്തിൽ പോലീസുദ്യോഗസ്ഥർ സ്കൂളിനടുത്തെത്തി. സ്കൂളിലേക്ക് സർവ്വീസ് നടത്തുന്ന വാഹന ഡ്രൈവർമാരുടെ ടെലിഫോൺ നമ്പറുകൾ പോലീസുദ്യോഗസ്ഥർ ശേഖരിക്കുകയുണ്ടായി . അവരെ ഓരോരുത്തരെയായി വിളിക്കുകയും ചെയ്തു. വാഹനങ്ങൾ വിവിധ ദിശകളിലേക്ക് കുട്ടികളേയും കൊണ്ട് പോയി. വാഹന ഡ്രൈവർമാരോട് അവരവരുടെ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കുട്ടികളെ പരിശോധിക്കുവാൻ പോലീസുദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സ്കൂൾ വാഹനത്തിൽ പോലീസുദ്യോഗസ്ഥർ കുട്ടി ഉണ്ടെന്ന് ഡ്രൈവർ വിവരം നൽകി. ആ വാഹനം അവിടെ നിർത്തിയിടാൻ പൊലീസ് പറഞ്ഞ ശേഷം അങ്ങോട്ടേക്ക് പോയി. പോലീസുദ്യോഗസ്ഥർ അച്ഛനേയും കൂട്ടിയാണ് പോയത്. കാണാതായ കുട്ടി ആ വാഹനത്തിൽ ഉണ്ടായിരുന്നു. തനിക്ക് പോകാനുള്ള വാഹനമാണെന്നു കരുതി, സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ അറിയാതെ കയറിയിരിക്കുകയായിരുന്നു കുട്ടി. എന്തായാലൂം കുട്ടിയെ ആപത്തൊന്നും കൂടാതെ കിട്ടിയ സന്തോഷത്തിലാണ് മാതാപിതാക്കൾ ഉള്ളത്.
https://www.facebook.com/Malayalivartha

























