കൊല്ലത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍... സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍... സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് അറസ്റ്റില്‍,. അഞ്ചല്‍ അയിലറയിലാണ് വീട്ടമ്മ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടത്. അയിലറ സ്വദേശി ഹരികുമാറിന്റെ ഭാര്യ സംഗീത(42)യാണ് മരിച്ചത്. സംഭവത്തില്‍ മുന്‍ സൈനികനായ ഹരികുമാറിനെ (45) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഗീതയെ വീടിനു പുറത്തു പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഹരികുമാറിന്റെ നിരന്തര പീഡനം കാരണം സംഗീത ആത്മഹത്യ ചെയ്തുവെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറയുന്നു. ഓയൂര്‍ സ്വദേശിയായ സംഗീതയുടെയും ഹരികുമാറിന്റെയും വിവാഹം 22 വര്‍ഷം മുന്‍പായിരുന്നു.
ഹരികുമാറിന്റെ മാനസിക, ശാരീരിക ഉപദ്രവം സഹിക്കാതെ സംഗീത ഏരൂര്‍ പൊലീസില്‍ മുമ്പ് പരാതി നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ഒത്തു തീര്‍പ്പാക്കി ഇരുവരും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. മറ്റു ചില കേസുകളിലും ഹരികുമാര്‍ പ്രതിയാണെന്നു പൊലീസ് .
"
https://www.facebook.com/Malayalivartha

























