യാത്രക്കപ്പലുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായി ലക്ഷദ്വീപുകാർ; വേറിട്ട പ്രതിഷേധ പ്രകടനത്തിലൂടെ ആയിഷ സുല്‍ത്താന; ചർച്ചയ്ക്ക് തയ്യാറാകത്ത ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് മതിൽ ചാടി കടന്നു; ഒമ്പതുമണിക്കൂറോളം നീണ്ടു നിന്ന പ്രതിഷേധത്തിനൊടുവിൽ നിർണ്ണായക തീരുമാനം

വേറിട്ട പ്രതിഷേധ പ്രകടനത്തിലൂടെ ആയിഷ സുല്‍ത്താന വീണ്ടും ശ്രദ്ധേയയാകുകയാണ്. യാത്രക്കപ്പലുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷദ്വീപുകാർ വളരെയധികം പ്രശ്‌നം നേരിടുകയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം വേണമെന്ന ആവശ്യമുയർത്തിയാണ് ആയിഷ സുൽത്താന പ്രതിഷേധിച്ചത്. ആയിഷ സുല്‍ത്താന കൊച്ചിയിലെ ഭരണ സിരാകേന്ദ്രത്തിന്റെ മതില്‍ ചാടിക്കടക്കുകയുണ്ടായി. ദ്വീപിലേക്ക് പോകാൻ സാധിക്കാതെ അഞ്ഞൂറോളം പേര്‍ കൊച്ചിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഇതറിഞ്ഞ് ആയിഷ സുല്‍ത്താന വെല്ലിങ്ടണ്‍ ഐലന്‍ഡിലുള്ള ലക്ഷദ്വീപ് ആസ്ഥാനത്തെത്തുകയായിരുന്നു. താത്കാലിക പരിഹാരമല്ല ഈ വിഷയങ്ങൾക്ക് വേണ്ടതെന്നും ആയിഷ ചൂണ്ടിക്കാണിച്ചു. പക്ഷേ ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അഡ്മിനിസ്ട്രേഷനാണെന്നും രേഖാമൂലം ആവശ്യം അറിയിക്കാനും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
കപ്പലുകള്‍ ആവശ്യത്തിനില്ലെങ്കില്‍ നാവികസേനയുടെയോ കോസ്റ്റ് ഗാര്‍ഡിന്റെയോ കപ്പലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ആയിഷ സുല്‍ത്താന രേഖാമൂലം ആവശ്യപ്പെടുന്ന സാഹചര്യമാണ് ഉടലെടുത്തത്. ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം തട്ടിപ്പാണെന്നും കൗണ്ടറിലൂടെ ടിക്കറ്റ് നല്‍കണമെന്നും പ്രതിഷേധ സംഘം വ്യക്തമാക്കി.
ഡെപ്യൂട്ടി ഡയറക്ടര്‍ ആദ്യം സന്ദര്‍ശനാനുമതി നിഷേധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഗെയ്റ്റും അദ്ദേഹം പൂട്ടിയിട്ടു. അപ്പോഴായിരുന്നു ആയിഷ മതില്‍ ചാടിക്കടന്നത്. ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിലെത്തിയ ഇവരെ ലക്ഷദ്വീപ് പോലീസും കേരള പോലീസും തടയുകയുണ്ടായി. ഓഫീസിനു മുന്നില്‍ ആയിഷയും ദ്വീപുകാരും കുത്തിയിരുന്നു. ഇവർ പിന്‍മാറില്ലെന്ന് മനസ്സിലായതോടെ ചര്‍ച്ചയ്ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാകുകയായിരുന്നു.
ഇതിനിടയിൽ പ്രതിഷേധക്കാരും ഡെപ്യൂട്ടി ഡയറക്ടറുമായി വാക്കുതര്‍ക്കമുണ്ടായി. കപ്പലില്‍ ടിക്കറ്റ് കൂടുതലായി അനുവദിക്കുമെന്നും കൂടുതല്‍ കപ്പലിന് നാവികസേനയുടെയും അനുകൂല തീരുമാനമുണ്ടാകുമെന്നും ഉറപ്പു കിട്ടി. അപ്പോൾ മാത്രമാണ് പ്രതിഷേധക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. . ലക്ഷദ്വീപ് യാത്രയ്ക്ക് ഏഴു കപ്പലുകളുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടു കപ്പലുകള്‍ മാത്രമായി മാറിയിരിക്കുകയാണ്. ഒമ്പതുമണിക്കൂറോളമാണ് ലക്ഷദ്വീപ് ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാർ ഈ ദുരവസ്ഥയ്‌ക്കെതിരെ പ്രതിഷേധം നടത്തിയത്.
https://www.facebook.com/Malayalivartha

























