ക്ഷേത്രത്തില്‍ നിന്ന് മോഷണം.... ശ്രീകോവിലിന് മുന്‍വശത്തായി ചങ്ങലയിട്ട് പൂട്ടിയ കാണിക്കവഞ്ചിയും ക്ഷേത്രത്തിനു ചുറ്റുമുള്ള കാണിക്കവഞ്ചിയുള്‍പ്പെടെ മോഷണം, ഹരിപ്പാട് കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്

ക്ഷേത്രത്തില്‍ നിന്ന് മോഷണം.... ശ്രീകോവിലിന് മുന്‍വശത്തായി ചങ്ങലയിട്ട് പൂട്ടിയ കാണിക്കവഞ്ചിയും ക്ഷേത്രത്തിനു ചുറ്റുമുള്ള കാണിക്കവഞ്ചിയുള്‍പ്പെടെ മോഷണം, ഹരിപ്പാട് കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.
ഹരിപ്പാട് കരുവാറ്റ വടക്ക് കുന്ദത്തില്‍ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. ശ്രീകോവിലിന് മുന്‍വശം ചങ്ങലയിട്ട് പൂട്ടി വച്ചിരുന്ന 6000 രൂപയോളം ഉണ്ടായിരുന്ന കാണിക്കവഞ്ചിയും ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴ് ഉപദേവത ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്ന ഏഴ് കാണിക്കവഞ്ചികളുമാണ് മോഷണം പോയത്. ഇതില്‍ ഏകദേശം പതിനായിരം രൂപയോളം കാണുമെന്ന് ക്ഷേത്രഭാരവാഹികള്‍.
നാഗരാജ ക്ഷേത്രത്തില്‍ മുന്‍വശം വെച്ചിരുന്ന രണ്ട് കിലോ തൂക്കം വരുന്ന ഓട്ടു വിളക്കും മോഷണം പോയിട്ടുണ്ട്. ആകെ 19000 രൂപയുടെ നഷ്ടം ആണ് കണക്കാക്കുന്നത്. രാവിലെ വിളക്ക് കത്തിക്കാന്‍ എത്തിയവരാണ് ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം അറിയുന്നത് .ഇതേ തുടര്‍ന്ന് ഹരിപ്പാട് പൊലീസില്‍ വിവരം അറിയിച്ചു.
"
https://www.facebook.com/Malayalivartha

























