ആത്മഹത്യാക്കുറിപ്പില്‍ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു! കൈയക്ഷരം തിരിച്ചറിഞ്ഞത് പരിചയക്കാര്‍... അച്ചനു സാമ്പത്തിക ബാധ്യതയുണ്ടാകേണ്ട കാര്യമില്ലെന്ന് അടുപ്പമുള്ളവർ! ഫാദര്‍ സണ്ണി അറയ്ക്കലിന്റെ ആത്മഹത്യയെക്കുറിച്ച് പോലീസ് അന്വേഷിക്കും

കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കാളാത്ത് സെയ്ന്റ് പോള്‍സ് റോമന്‍ കത്തോലിക്ക പള്ളിയിലെ വികാരി ഫാദര്‍ സണ്ണി അറയ്ക്കലിന്റെ ആത്മഹത്യയെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് റിപ്പോർട്ട്. സംഭവത്തില്‍ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷിക്കുകയാണ് എന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും അതിനാലാണ് അന്വേഷണമെന്നും ആലപ്പുഴ ഡിവൈ.എസ്.പി. ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം തന്നെ ആലപ്പുഴ നോര്‍ത്ത് പോലീസിനാണ് അന്വേഷണച്ചുമതല ഉള്ളത്. അച്ചന്‍ തന്നെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൈയക്ഷരം പരിചയക്കാര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
അതേസമയം അഞ്ചുപേജുള്ള കുറിപ്പില്‍ വ്യക്തതയില്ലാത്ത പല കാര്യങ്ങളുമുണ്ട് എന്നും പോലീസ് പറയുന്നു. എന്നാൽ അച്ചനു സാമ്പത്തിക ബാധ്യതയുണ്ടാകേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാലേകാലോടെ പരിഷ്ഹാളിന്റെ സ്റ്റേജിലാണു തൂങ്ങിമരിച്ചനിലയില്‍ അച്ചനെ കണ്ടത്. പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ അച്ചനെ തിരഞ്ഞുചെന്നപ്പോഴാണു മൃതദേഹം കണ്ടത്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കെ.എല്‍.സി.എ. ആലപ്പുഴ രൂപത മുന്‍ ജനറല്‍ സെക്രട്ടറി ഇ.വി. രാജു ഈരേശ്ശേരില്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും കത്തയച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha

























