മഴക്കാലത്ത് റോഡുകളില്‍ പ്രശ്‌നമുണ്ടോ? പരിഹാരം 48 മണിക്കൂറിനുള്ളിലെന്ന് പൊതുമരാമത്ത് വകുപ്പ്... പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്

മഴക്കാലത്ത് റോഡുകളില്‍ പ്രശ്‌നമുണ്ടോ? പരിഹാരം 48 മണിക്കൂറിനുള്ളിലെന്ന് പൊതുമരാമത്ത് വകുപ്പ്... പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് .
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുകയുണ്ടായി. 1800-425-7771 എന്ന നമ്പറിലാണ് പൊതുജനങ്ങള്‍ പരാതികള്‍ അറിയിക്കേണ്ടത്.
കെ എസ് ടി പി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണു ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം സജ്ജമായിട്ടുള്ളത്. മഴക്കാലത്തു ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പരിഹരിക്കാനുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനമാണു ടാസ്‌ക് ഫോഴ്‌സിന്റെ ഉദ്ദേശ്യം.
കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കുകയും സ്ഥിരമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കില്‍ താല്‍ക്കാലിക പരിഹാരം ഉറപ്പാക്കുകയും ചെയ്യും. 48 മണിക്കൂറില്‍ പ്രശ്‌ന പരിഹാരം ഉറപ്പാക്കാനായി ടാസ്‌ക് ഫോഴ്‌സിനു കഴിയുമെന്നും മന്ത്രി.
അഞ്ചു വര്‍ഷംകൊണ്ട് സംസ്ഥാനത്തെ 50 ശതമാനം പി ഡബ്ല്യു ഡി റോഡുകള്‍ ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മിക്കുകയാണു ഇതിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha

























