ദയാവധത്തിലൂടെ കൊന്ന ജെഴ്‌സി പശുവിൽ നിന്നും ജീവന്റെ തുടിപ്പ്; 30 ലിറ്റർ പാൽ തന്നിരുന്ന ജെഴ്‌സി പശുവിൽ നിന്നും കിടാവ് പിറന്നു

ദയാവധം നടത്തുകയെന്നത് അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യമാണ്. അത്തരത്തിൽ ദയാവധം നടത്തിയ പശുവിന് ജീവനുണ്ടായിരിക്കുകയാണ്. സങ്കരയിനം ജെഴ്‌സി പശുവിൽ നിന്നാണ് പുതിയ ജീവന്റെ തുടിപ്പ് ഉണ്ടായിരിക്കുന്നത്. മാട്ടുപ്പെട്ടിയിലാണ് സംഭവം നടന്നിരിക്കുന്നത്. 30 ലിറ്റർ പാൽ തന്നിരുന്ന ജെഴ്‌സി പശുവാണ്. ഏപ്രിൽ 22-ന് രാത്രിയോടെ കിടാവ് പിറന്നതായി മാട്ടുപ്പെട്ടി ഫാമിലെ ഡോ. പ്രവീൺകുമാർ പറഞ്ഞു. കെ.എ.19365 എന്ന പേരിലാണ് ഈ സങ്കരവർഗം ജേഴ്സി കിടാവ് ഫാമിൽ ഇപ്പോൾ അറിയപ്പെടുന്നത്.
ജെഴ്‌സി പശു കേരള കന്നുകാലി വികസനബോർഡിന്റെ മാട്ടുപ്പെട്ടി ഫാമിലെ പശുവായിരുന്നു. ഒരു വീഴ്ചയിൽ ഗുരുതരമായി ഈ ജേഴ്‌സി പശുവിന് പരിക്കേറ്റിരുന്നു. പശുവിനെ സാധാരണ രീതിയിലേക്ക് കൊണ്ടുവരാൻ ഡോക്ടർമാർ ശ്രമിച്ചു. പക്ഷേ പരിശ്രമം വിജയിച്ചില്ല. മരുന്നുകളോടും പശു പ്രതികരിച്ചില്ല. അപ്പോഴാണ് ദയാവധം എന്ന മാർഗത്തിലേക്ക് തിരിഞ്ഞത്. ശസ്ത്രക്രിയയിലൂടെ വയ്യാത്ത പശുവിൽ നിന്നും പുതുജീവൻ സൃഷ്ടിക്കാൻ വിദഗ്ധർ പദ്ധതിയിടുകയായിരുന്നു.
പശുവിനെ മറവുചെയ്യുന്നതിന് മുന്നേ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്.) വഴി അണ്ഡാശയത്തിൽ നിന്നും പുറത്തെടുത്ത അണ്ഡങ്ങളിൽ നിന്ന് ഭ്രൂണത്തെയുണ്ടാക്കുകയായിരുന്നു . ആ ഭ്രൂണത്തെ മറ്റൊരു പശുവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചെയ്തു. അങ്ങനെ ആ പരീക്ഷണം വിജയക്കരമായി മാറുകയായിരുന്നു. ഭ്രൂണത്തെ മൂന്ന് പശുക്കളിൽ നിക്ഷേപിച്ചു. പക്ഷേ ഒരെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ.
https://www.facebook.com/Malayalivartha

























