നീണ്ട ഇടവേളയ്ക്കു ശേഷം സ്‌കൂളിലേക്ക് ആവേശത്തോടെയെത്തിയ ഒരു വിഭാഗം കുട്ടികള്‍ക്ക് മറ്റൊരു സ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥ....

നീണ്ട ഇടവേളയ്ക്കു ശേഷം സ്‌കൂളിലേക്ക് ആവേശത്തോടെയെത്തിയ ഒരു വിഭാഗം കുട്ടികള്‍ക്ക് മറ്റൊരു സ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥ....
പ്രവേശനോത്സവത്തിന്റെ ആവേശം തണുക്കുന്നതോടെ കാവുംഭാഗം ഗവ.എല്‍പി സ്‌കൂളിലെ കുട്ടികളില്‍ ഒരു വിഭാഗത്തിന് പഠനത്തിനായി സമീപത്തെ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
പ്രീപ്രൈമറി ഉള്‍പ്പെടെ 400 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആകെ 12 ക്ലാസ് മുറികളാണ് ആവശ്യമായുള്ളത്. എന്നാല്‍ നിലവില്‍ വിവിധ കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികള്‍ മാത്രമാണ് പ്രവര്‍ത്തന സജ്ജമായുള്ളത്. ഇതിന് പരിഹാരമായി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാനായി 2 വര്‍ഷം മുന്‍പ് നഗരസഭ 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കോവിഡ് കാരണം പണി ആരംഭിക്കാനായിട്ടില്ല.
ഇതേത്തുടര്‍ന്ന് 2 പ്രീപ്രൈമറി ക്ലാസുകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട ഓഡിറ്റോറിയത്തിലേക്ക് മാറ്റേണ്ടി വന്നു. ഇതിന് നിയമപരമായി വിലക്കുള്ളതിനാലാണ് നാലാം ക്ലാസിന്റെ 2 ഡിവിഷനുകള്‍ ഇന്നു മുതല്‍ സമീപത്തെ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
തിരുവല്ല സബ് ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂളുകളിലൊന്നാണ് കാവുംഭാഗം സ്‌കൂള്‍. ഈ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും തീവ്രശ്രമം നടത്തുമ്പോള്‍ സ്‌കൂളിനു വേണ്ട അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ അധികൃതര്‍ അവഗണിക്കുകയാണെന്ന് പരാതിയും നിലവിലുണ്ട്.
"
https://www.facebook.com/Malayalivartha

























