എന്റെയും നിന്റെയും നമ്മുടെയുമെല്ലാമായ ശാന്തസുന്ദരമായ ലോകമായിരിക്കണം ലക്ഷ്യം... പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്കൊപ്പം കലക്ടര്‍... സിനിമാ പാട്ടാണു കലക്ടര്‍ പാടിയതെങ്കില്‍ നാടന്‍ പാട്ടു പാടി കുട്ടികളെ കൈയിലെടുത്തു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

എന്റെയും നിന്റെയും നമ്മുടെയുമെല്ലാമായ ശാന്തസുന്ദരമായ ലോകമായിരിക്കണം ലക്ഷ്യം... പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്കൊപ്പം കലക്ടര്‍... കലക്ടര്‍ സിനിമാ പാട്ടാണു പാടിയതെങ്കില്‍ നാടന്‍ പാട്ടു പാടി കുട്ടികളെ കൈയിലെടുത്തു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
'അണ്ണാറക്കണ്ണാ വാ, പൂവാലാ.. ചങ്ങാത്തം കൂടാന്‍ വാ, മൂവാണ്ടന്‍ മാവേ വാ വാ...''. കുട്ടികള്‍ക്കൊപ്പം പാടി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍. ഗവ.എല്‍പി സ്‌കൂളിലെ പ്രവേശനോത്സവം അക്ഷരാര്‍ഥത്തില്‍ കുട്ടികളുടെ ഉത്സവമാക്കി മാറ്റുകയാണ് ചെയ്തത്.
ഇത്തവണ 100 കുട്ടികളെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പ്രവേശനോത്സവമായിരുന്നു വേദി. ഉദ്ഘാടന പ്രസംഗത്തിനു ശേഷം കുട്ടികളെ ചേര്‍ത്തുപിടിച്ചായിരുന്നു കലക്ടറുടെ പാട്ട്. എനിക്കുമുണ്ടൊരു ലോകം, നിനക്കുമുണ്ടൊരു ലോകം, എന്നാല്‍, നമുക്കില്ലൊരു ലോകം. കുഞ്ഞുണ്ണിമാഷിന്റെ രസകരവും അര്‍ഥവത്തായതുമായ വരികള്‍ കലക്ടര്‍ കുട്ടികള്‍ക്കു പറഞ്ഞു നല്‍കി.
ഇതിനു മാറ്റം വരണമെന്നും എന്റെയും നിന്റെയും നമ്മുടെയുമെല്ലാമായ ശാന്തസുന്ദരമായ ലോകമായിരിക്കണം ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു.
ഏഴകുളം ഗവ.എല്‍പി സ്‌കൂളില്‍ നടന്ന പറക്കോട് ബ്ലോക്ക് തല പ്രവേശനോത്സവ വേദിയിലാണു 'നിങ്ങള്‍ നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, ഞങ്ങള് ഞങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ എന്നു തുടങ്ങുന്ന നാടന്‍ പാട്ട് സ്പീക്കര്‍ പാടിയത്.
ചിറ്റയം പാടിയ വരികള്‍ കുട്ടികള്‍ ഏറ്റുപാടുകയും ചെയ്തു. കുട്ടികള്‍ക്കു ബലൂണുകളും കടലാസു തൊപ്പികളും നല്‍കിയാണു ചിറ്റയം വരവേറ്റത്. ഇത്തവണത്തെ പ്രവേശനോത്സവം എല്ലായിടത്തും വേറിട്ട കാഴ്ചയായി മാറി.
"
https://www.facebook.com/Malayalivartha

























