തൃശൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു... സ്‌കൂള്‍ വാനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്‌കൂള്‍ വളപ്പില്‍ വച്ചാണ് പാമ്പു കടിയേറ്റത്

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അണലിയുടെ കുഞ്ഞ് കടിക്കുകയായിരുന്നു.
കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ പറയുന്നത് പാമ്പ് കടിച്ചുവെന്ന സംശയമാണ് തോന്നിയതെന്നാണ്. പാമ്പ് കടിച്ചുവെന്ന് സൂചന ലഭിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ന് വടക്കാഞ്ചേരി ബോയ്സ് സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു കുട്ടികള്‍ എന്നാല്‍ അവിടെ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുന്നതിനാലാണ് ഇവരെ ആനപ്പറമ്പ് ഗേള്‍സ് സ്‌കൂളിലേക്ക് എത്തിച്ചത്. കുട്ടിക്ക് പാമ്പ് കടിയേറ്റുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.
കാട് പിടിച്ച് കിടന്ന പ്രദേശം കഴിഞ്ഞ ദിവസങ്ങളിലാണ് വൃത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് എത്തി ബസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കടിയേറ്റത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
"
https://www.facebook.com/Malayalivartha

























