സ്വന്തമായി സ്ഥലമോ അടച്ചുറപ്പുള്ള വീടോ ഇല്ല; ഏഴാംക്ലാസ് വിദ്യാർഥിനി അനാമികയുടെ കുടുംബത്തിന് സ്വപ്ന വീട് പണിതുയർത്താനുള്ള ഭൂമിയുടെ രേഖ നൽകി ദമ്പതികൾ, പത്തൊമ്പതാം വിവാഹവാർഷിക ദിനത്തിൽ ജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡൻറും മലബാർ ദേവസ്വം ബോർഡ് മെമ്പറുമായ കെ. ലോഹ്യയും ഭാര്യ വടകര റൂറൽ ബാങ്ക് ജീവനക്കാരി ഷെറിനും എടുത്ത തീരുമാനം അനാമികയ്ക്ക് താങ്ങായി...

കയറിക്കിടക്കാൻ ഒരു വീട് അത് എല്ലാവരുടെയും സ്വാപ്നമാണ്. എന്നാൽ അനാമികയ്ക്ക് ഇന്നത്തെ ദിവസം സന്തോഷങ്ങൾ നിറഞ്ഞതാണ്. വെട്ടോലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുപടുത്ത കൂരയ്ക്ക് മുന്നിൽനിന്ന് തന്റെ സ്വപ്ന വീട് പണിതുയർത്താനുള്ള ഭൂമിയുടെ രേഖ നിറഞ്ഞ സ്നേഹത്തോടെ ഏറ്റുവാങ്ങുമ്പോൾ അനാമിക എന്ന പെൺകുട്ടി വളരെ ഏറെ ആഹ്ളാദത്തിലായിരുന്നു. ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ പ്രസിഡൻറും മലബാർ ദേവസ്വം ബോർഡ് മെമ്പറുമായ കെ. ലോഹ്യയും ഭാര്യ വടകര റൂറൽ ബാങ്ക് ജീവനക്കാരി ഷെറിനും കൂടി തങ്ങളുടെ പത്തൊമ്പതാം വിവാഹവാർഷിക ദിനത്തിൽ എടുത്ത തീരുമാനമാണ് അനാമികയ്ക്കും കുടുംബത്തിനും വലിയ ആശ്വാസമായി മാറിയത്. ലോഹ്യ-ഷെറിൻ ദമ്പതിമാർ വില കൊടുത്തു വാങ്ങിയ തങ്ങളുടെ പതിനൊന്ന് സെൻറ് ഭൂമിയിൽനിന്ന് മൂന്ന് സെൻറ് സ്ഥലം സൗജന്യമായാണ് അനാമികയ്ക്ക് നൽകിയത്.
സ്ഥലമോ അടച്ചുറപ്പുള്ള വീടോ കീഴ്‌പ്പയ്യൂരിലെ ഏഴാംക്ലാസ് വിദ്യാർഥിനിയായ അനാമികയുടെ കുടുംബത്തിന് സ്വന്തമായില്ല. നീളമുള്ള ഒറ്റമുറി ഷെഡ്ഡുപോലെയുള്ള ടാർപോളിനും ഓലയുംകൊണ്ട് മെനഞ്ഞ കൂരയിലാണ് കുറേനാളുകളായി അനാമികയുടെ പഠനവും ജീവിതവുംമൊക്കെ വൈദ്യുതിയില്ലാത്തതിനാൽ തന്നെ ണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം നടന്നിരുന്നത്. ഈ ദുരിതകഥ മാധ്യമങ്ങളിലൂടെ വാർത്തയായപ്പോൾ അനാമികതന്നെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ നേരിട്ട് വിളിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം മണിക്കൂറുകൾക്കകം കൂരയിൽ വൈദ്യുതി എത്തുകയും ചെയ്യുകയുണ്ടായി. കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഫോൺചാർജ് ചെയ്യാൻ കഴിയാതെ വന്ന അവസ്ഥയാണ് അനാമികയെ മന്ത്രിയെ ഫോൺചെയ്യാൻ പ്രേരിപ്പിച്ചത് പോലും.
അതേസമയം വെളിച്ചമെത്തിയെങ്കിലും അനാമികയുടെയും കുടുംബത്തിന്റെയും ദുരിതസ്ഥിതിക്ക് മാറ്റമൊന്നും തന്നെ ഉണ്ടായിരുന്നില്ല. സ്വന്തമായ സ്ഥലത്ത് അടച്ചുറപ്പുള്ളൊരു കുഞ്ഞു വീട് എന്ന സ്വപ്നം പിന്നെയും നീണ്ടുപോവുകയായിരുന്നു. കൂലിപ്പണിക്കാരനായ കേളപ്പന് മകളുടെ ആശ നിറവേറ്റാൻ കഴിഞ്ഞതുമില്ല. അവൾക്ക് വീടുവെച്ചു നൽകാൻ ചില സന്നദ്ധസംഘടനകൾ രംഗത്തു വന്നെങ്കിലും സ്വന്തമായി ഭൂമി കൈവശമില്ലാത്തതിനാൽ സ്വപ്നം പാതിയിൽ മുറിയുകയായിരുന്നു.
അങ്ങനെ ഇപ്പോൾ ആ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് അനാമിക. അതിന് കെ. ലോഹ്യയും ഭാര്യ ഷെറിനും നിമിത്തമാവുകയായിരുന്നു. ‘‘ഈ നല്ല തീരുമാനമെടുക്കാൻ മറ്റൊന്ന് ഞങ്ങൾക്കാലോചിക്കേണ്ടിവന്നില്ല’’, ലോഹ്യയും ഷെറിനും പറയുന്നു. മക്കളായ ലജ്പതും സത് ലജും അച്ഛന്റെയും അമ്മയുടെയും കാരുണ്യ വായ്‌പ്പിന് ഒപ്പം നിൽക്കുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























