ആധാര്‍ കാര്‍ഡിലെ നമ്പരും ക്യു ആര്‍ കോഡും മറ്റ് വിവരങ്ങളും പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗത്തിന് വരെ വഴി തെളിച്ചേക്കാം; അതുകൊണ്ട് മാസ്ക്ഡ് കോപ്പി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതം; ആധാറിന്റെ മാസ്ക് ചെയ്ത കോപ്പി ഫോണില്‍ തന്നെ ചെയ്യാം

ആധാറിന്റെ മാസ്ക് ചെയ്ത കോപ്പി ഫോണില്‍ തന്നെ ചെയ്യാം. എങ്ങനെയെന്നല്ലേ? അക്ഷയ ഇല്ലാതെ തന്നെ ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം കഴിഞ്ഞ ദിവസം ആധാര്‍ രേഖകള്‍ മറ്റ് വ്യക്തികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോകൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ മാസ്‌ക്ഡ് കോപ്പികള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം നൽകിയിരുന്നു ആ വിവരം പിന്‍വലിച്ചു.
മുന്നറിയിപ്പ് പ്രകാരം പ്രവർത്തിച്ചാൽ തെറ്റായ വ്യാഖ്യാനമുണ്ടാകാനുളള സാദ്ധ്യതയുള്ളതിനാലാണ് അറിയിപ്പ് മന്ത്രാലയം പിന്‍വലിച്ചത്. അറിയിപ്പിൽ പറഞ്ഞിരുന്നത് ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച ശേഷം ബാക്കി അക്കങ്ങള്‍ മായ്ക്കുന്ന രീതിയാണ് സുരക്ഷിതമെന്നാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു.
ആധാര്‍ കാര്‍ഡിലെ നമ്പരും ക്യു ആര്‍ കോഡും മറ്റ് വിവരങ്ങളും പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗത്തിന് വരെ വഴി തെളിച്ചേക്കാം. അതുകൊണ്ട് മാസ്ക്ഡ് കോപ്പി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തരത്തില്‍ മാസ്ക്ഡ് കോപ്പി ഉപയോഗിക്കാന്‍ കൃത്രിമമായി ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് പുതിയ വിവരം. യു ഐ ഡി എ ഐ തന്നെ മാസ്ക്ഡ് ആധാര്‍ എന്നുള്ള ഒരു സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























