സ്ത്രീകള്‍ക്ക് പീഡിപ്പിക്കാം.. ഇതെന്ത് നിയമം? ഐപിസി 376ാം വകുപ്പിലെ അസമത്വം തെറ്റ്, ആഞ്ഞടിച്ച് ഹൈക്കോടതി.. കൈയ്യടിച്ച് കേരളക്കര!

നമുക്കറിയാം പലപ്പോഴും ബലാത്സംഗ കുറ്റങ്ങള്‍ നടക്കുമ്പോള്‍ പുരുഷന്മാര്‍ മാത്രം നിയമങ്ങള്‍ പ്രതികൂലമാകുന്നു. സ്ത്രീകള്‍ക്ക് നിയമപരിരക്ഷയും കിട്ടുന്നു. ഒരു പുരുഷന്‍ വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചു എന്ന് സ്ത്രീ പറഞ്ഞാല്‍ ഉടന്‍ തന്നെ അറസ്റ്റായി ജയിലായി പൊടിപൂരം. പക്ഷേ നേരെ തിരിച്ചാണെങ്കിലോ ഒരു പുരുഷന്‍ ഇതേകുറ്റവുമായി രംഗത്ത് വന്നാലോ? അതേ കുറിച്ച് ആരും ചിന്തിക്കുന്നു പോലുമില്ല അല്ലേ..
ഇവിടെയിതാ നമ്മുടെ ഹൈക്കോടതി ഒരു സുപ്രധാന നിര്‍ദേശം മുന്നോട്ട് വെച്ചിരുക്കുകയാണ്.. അതായത്, ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്നാണ് നിര്‍ണായക നിര്‍ദേശം. നിലവില്‍ ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലവും പുരുഷന്മാര്‍ക്ക് പ്രതികൂലവുമാണ്.
പണ്ടുമുതല്‍ക്കെ ഇതൊരു കീഴ്വഴക്കമായി കൊണ്ടുനടക്കുകയാണ് നമ്മുടെ സമൂഹം. എന്നാല്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ തെറ്റാണെന്നാണ് കോടതി ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗ വിവേചനം പാടില്ലെന്ന് ഹൈക്കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗ കുറ്റം ലിംഗഭേദ മില്ലാതെയാക്കണമെന്നാണ് ജസ്റ്റിസ് എ മുഹമ്മത് മുസ്താഖ് അഭിപ്രായപ്പെട്ടത്. വിവാഹമോചിതരായ ദമ്പതികള്‍ അവരുടെ കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന തകര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
ഈ കേസിലെ കക്ഷിയായ ഭര്‍ത്താവ് ബലാത്സംഗ കേസില്‍ പ്രതിയായിരുന്നു എന്നാണ് എതിര്‍ ഭാഗം വക്കീല്‍ കോടതിയെ അറിയിച്ചത്. അതേസമയം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്ന കേസ് വ്യാജമാണെന്നും യുവാവ് നിരപരാധിയാണെന്നും ഭര്‍ത്താവിന്റെ കൗണ്‍സില്‍ വാദിച്ചു. ഈ സമയത്താണ് ലിംഗസമത്വം ഉറപ്പാക്കുന്നില്ലെന്ന ആശങ്ക കോടതി പങ്കുവെച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376ാം വകുപ്പ് അതായത് ബലാത്സംഗ കുറ്റം സെക്ഷന്‍ 376 ല്‍ ലിംഗനീതി ഉറപ്പാക്കുന്ന വ്യവസ്ഥയേയില്ല, ഒരു സ്ത്രീ പുരുഷന് വ്യാജ വിവാഹ വാഗ്ദാനം നല്‍കിയാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. എന്നാല്‍ അതേ കുറ്റത്തിന് ഒരു പുരുഷനെ പ്രതിയാക്കാം. ഇത് ഏത് തരത്തിലുള്ള നിയമമാണ്?
'സെക്ഷന്‍ 376 ലിംഗനിഷ്പക്ഷ വ്യവസ്ഥയല്ല. ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കിയാല്‍, അവള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. എന്നാല്‍ അതേ കുറ്റത്തിന് ഒരു പുരുഷനെ പ്രതിയാക്കാം. ഇത് ഏത് തരത്തിലുള്ള നിയമമാണ്? ഇത്തരം നിയമങ്ങള്‍ക്ക് ലിംഗഭേദം പാടില്ല' എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഐപിസിയിലെ ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകള്‍ ലിംഗസമത്വം ഉറപ്പാക്കുന്നവയല്ലെന്ന് ഈ വര്‍ഷാദ്യം മറ്റൊരു വിധിന്യായത്തിലും ജസ്റ്റിസ് മുസ്താഖ് സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് കോടതി നിര്‍ദേശിക്കുന്നതിന് മുമ്പ് തന്നെ നമ്മളില്‍ പലരും പല വട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ ജ്യൂഡീഷ്യറിയേയോ നിയമസംഹിതയേയോ കുറ്റം പറയാന്‍ നമ്മള്‍ ആരുമല്ല പക്ഷെ ഇന്നത്തെ കാലത്ത് എല്ലാ കാര്യങ്ങളിലും ലിംഗസമത്വം ഉള്ളപ്പോള്‍ ശിക്ഷാനിയമങ്ങളിലും ആ സമത്വം വേണ്ടേ..
പല സ്ത്രീകളും ഈ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടകുകൊണ്ടാണ് കോടതിയ പോലും ഇപ്പോള്‍ ഇങ്ങനൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്തായാലും മാറ്റം വേണം.. ഈ നിയമങ്ങളിലും മാറ്റും അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha

























