ചിങ്ങവനം പുത്തൻപാലത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മാനസിക വെല്ലുവിളി നേരിട്ടിരുന്ന ലീലാമ്മ കിണറ്റിൽ ചാടുകയായിരുന്നുവെന്ന് നിഗമനം

പുത്തൻപാലത്ത് വീട്ടമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെയാണ് വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ കണ്ടെത്തിയ ഇവരെ ചിങ്ങവനം പുത്തൻപാലം കുന്നേൽ വീട്ടിൽ കെ.വി തോമസിന്റെ ഭാര്യ ലീലാമ്മ(65)യുടെ മൃതദേഹം അഗ്നിരക്ഷാ സേനയെത്തിയാണ് കിണറ്റിൽ നിന്നും പുറത്തെടുത്തത്.
ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനുള്ളിൽ ലീലാമ്മയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. തുടർന്നു, വീട്ടുകാരും നാട്ടുകാരും ചേർന്നു വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്നു മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.
മക്കളെ രണ്ടു പേരെയും വിവാഹം കഴിച്ചയച്ച ശേഷം ലീലാമ്മയും ഭർത്താവ് തോമസും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ലീലാമ്മ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha

























