2 ലക്ഷം കുട്ടികളെ കാണാനില്ല... ഒരാഴ്ച കൊണ്ട് യുക്രെയിന്‍ തീരുമെന്ന് കരുതിയ പുടിന് തെറ്റി; നൂറ് ദിവസം കൊണ്ട് റഷ്യയ്ക്ക് പിടിക്കാനായത് അഞ്ചിലൊന്ന് പ്രദേശങ്ങള്‍ മാത്രം; 2 ലക്ഷം യുക്രെയിന്‍ കുട്ടികളെ റഷ്യ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഒരാഴ്ച കൊണ്ട് യുക്രെയിനെ തീര്‍ത്തു കളയുമെന്ന് പറഞ്ഞിരുന്ന റഷ്യയ്ക്ക് 100 ദിവസം പിന്നിട്ടിട്ടും ഒന്നും ചെയ്യാനായില്ല. യുദ്ധം ഉടനെ അവസാനിക്കുന്നതിന്റെ സൂചനയൊന്നുമില്ല. ഇതുവരെ രാജ്യത്തിന്റെ അഞ്ചിലൊന്ന് മാത്രമാണ് റഷ്യ പിടിച്ചടക്കിയത്. പൂര്‍ണമായി യുക്രെയിനെ കീഴടക്കാന്‍ ഇനിയും ഇതുപോലെ ദിവസങ്ങള്‍ വേണ്ടിവരും. അതുവരെ യുക്രെയിന് ചെറുക്കാന്‍ കഴിയുമോ എന്നതാണ് വലിയ ചോദ്യം.
റഷ്യ പിടിച്ച പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുഎസും ജര്‍മനിയും വാഗ്ദാനം ചെയ്ത റോക്കറ്റ്, റഡാര്‍ സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നും പറഞ്ഞു.
അതേസമയം യുക്രെയ്‌നിലെ 5.2 ദശലക്ഷം കുട്ടികളെ ബാധിച്ചതായി റിപ്പോര്‍ട്ട്. യുക്രെയ്‌നുള്ളില്‍ 30 ലക്ഷം കുട്ടികളും അഭയാര്‍ഥികള്‍ അഭയമേകിയ രാജ്യങ്ങളിലെത്തിയ 22 ലക്ഷം യുക്രെയ്ന്‍ കുട്ടികളുമാണ് മാനുഷികപിന്തുണ തേടുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുനിസെഫ് വ്യക്തമാക്കി. ഇത്ര വേഗത്തിലും ആഴത്തിലും രണ്ടാം ലോക മഹായുദ്ധത്തില്‍പ്പോലും കുട്ടികളില്‍ പ്രത്യാഘാതം ഉണ്ടായിട്ടില്ലെന്നാണ് യുനിസെഫ് പറയുന്നത്. യുക്രെയ്‌നിലെ മൂന്നില്‍ രണ്ടു കുട്ടികളെയും യുദ്ധം ബാധിച്ചു.
അതേസമയം, യുദ്ധത്തിന്റെ ഭാഗമായി റഷ്യ രണ്ടു ലക്ഷം യുക്രെയ്ന്‍ കുട്ടികളെ ബലംപ്രയോഗിച്ചു കൊണ്ടുപോയതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇവരെ റഷ്യയില്‍ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അനാഥാലയങ്ങളിലെ കുട്ടികള്‍, മാതാപിതാക്കള്‍ക്കൊപ്പം കൊണ്ടുപോയ കുട്ടികള്‍, മാതാപിതാക്കളില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട കുട്ടികള്‍ എന്നിവരും ഈ കൂട്ടത്തില്‍പ്പെടും.
ഒഎച്ച്‌സിഎച്ച്ആര്‍ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധത്തില്‍ ദിവസവും രണ്ടിലധികം കുട്ടികള്‍ കൊല്ലപ്പെടുകയും നാലില്‍ ഏറെ കുട്ടികള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്യുന്നു. ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ ആക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെടുന്നത്.
അതേസമയം കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലയില്‍ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ റഷ്യ കനത്ത ആക്രമണം തുടരുന്നു. സമീപത്തുള്ള ലൈസിഷാന്‍സ്‌ക് കേന്ദ്രമാക്കി യുക്രെയ്ന്‍ ചെറുത്തുനില്‍പ് ശക്തമാക്കി. ഡോണെറ്റ്‌സ്‌ക് മേഖലയിലെ ഇരട്ടനഗരങ്ങളായ ക്രമറ്റോര്‍സ്‌കും സ്ലൊവ്യാന്‍സ്‌കും പിടിച്ചു വടക്കോട്ടു മുന്നേറാന്‍ റഷ്യ മിസൈല്‍ ആക്രമണം കടുപ്പിച്ചു.
ജനവാസ മേഖലകളിലേക്ക് റഷ്യ 15 ക്രൂസ് മിസൈലുകള്‍ അയച്ച് വന്‍ നാശമുണ്ടാക്കിയതായി സെലെന്‍സ്‌കി അറിയിച്ചു. യുക്രെയ്‌നിനു കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള നീക്കം തീക്കളിയാണെന്നും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്നും റഷ്യ മുന്നറിയിപ്പു നല്‍കി.
ലക്ഷ്യമിട്ടതുപോലെ കാര്യങ്ങള്‍ മുന്നേറുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടു. അതേസമയം, യുഎസിനും ജര്‍മനിക്കും പുറമേ ബ്രിട്ടനും യുക്രെയ്‌നിന് അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നല്‍കുമെന്ന് അറിയിച്ചു. മിസൈലുകളും റൈഫിളുകളും ടാങ്ക് വേധ ആയുധങ്ങളും നല്‍കുമെന്ന് സ്വീഡന്‍ അറിയിച്ചു.
നയതന്ത്ര പിന്തുണ വര്‍ധിപ്പിക്കുന്നതിനായി യുക്രെയ്ന്‍ യുഎസ് അംബാസഡര്‍ ബ്രിജിറ്റ് ബ്രിങ്കിന് സ്വീകരണം നല്‍കി അവരോധിച്ചു. 2019ല്‍ ട്രംപ് അംബാസഡറെ പിന്‍വലിച്ചശേഷം എത്തുന്ന ആദ്യ അംബാസഡറാണ് ബ്രിങ്ക്. പലിശനിരക്ക് 10ല്‍ നിന്ന് 25% ആയി ഉയര്‍ത്തി അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ യുക്രെയ്ന്‍ ശ്രമം തുടങ്ങി. പുട്ടിനുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ റഷ്യന്‍ വ്യവസായികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ ആഡംബര നൗകകളും സ്വകാര്യ ജെറ്റുകളും പിടിച്ചെടുക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha

























