മത്സ്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി മതിലുകളും രണ്ടു കാറും വൈദ്യുത പോസ്റ്റും തകര്‍ന്ന നിലയില്‍

മത്സ്യം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി മതിലുകളും രണ്ടു കാറും വൈദ്യുത പോസ്റ്റും തകര്‍ന്ന നിലയില്‍. ചടയമംഗലത്തു നിന്ന് വന്ന ലോറിയാണ് നിയന്ത്രണം വിട്ടത്. മലയോര ഹൈവേയില്‍ കരവാളൂര്‍ പെട്രോള്‍ പമ്പിന് സമീപത്തായി ഇന്നലെ പുലര്‍ച്ചെ 4.45 മണിയോടെയായിരുന്നു അപകടം നടന്നത്.
അമിത വേഗത്തിലെത്തിയ ലോറി പാതയോരത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം കരവാളൂര്‍ ദേവി വിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെയും സമീപത്തെ ഉപേന്ദ്രന്‍ നായരുടെയും മതിലും ഗേറ്റും തകര്‍ത്തു. ഉപേന്ദ്രന്‍ നായരുടെ പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന രണ്ടു കാറുകളിലും ഇടിച്ചാണ് നിന്നത്. ഒരു കാറിന് കൂടുതല്‍ നാശം സംഭവിച്ചു.
വീടിന്റെ ജനലിന്റെ ചില്ലുകളും തകര്‍ന്നു.എന്‍എസ്എസ് കരയോഗത്തിന്റെ മതിലും ഗേറ്റും തകര്‍ന്ന നിലയില്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കരയോഗം പ്രസിഡന്റ് പറയുന്നു. അപകടത്തില്‍പെട്ട വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പറയുന്നു. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
പുനലൂര്‍ അഞ്ചല്‍ പാതയിലെ മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായതു മുതല്‍ അമിത വേഗത്തിലാണ് വാഹനങ്ങള്‍ ഓടുന്നത്. മലയോര ഹൈവേയില്‍ അടിക്കടി വാഹന അപകടങ്ങള്‍ സംഭവിച്ചിട്ടും യാതൊരു സുരക്ഷാ നടപടിയും സ്വീകരിക്കാതെ അധികൃതര്‍.
https://www.facebook.com/Malayalivartha


























