Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറുമായോ മറ്റ് ഇലട്രോണിക് ഡിവൈസുമായോ ബന്ധിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ മൊത്തം ഹാഷ് വാല്യുവിന് മാറ്റം വരാം... മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങല്‍ കോപ്പി ചെയ്‌തോ എന്ന് സംബന്ധിച്ച് ഒരു തെളിവും ലഭിക്കില്ല... കോപ്പി ചെയ്‌തെന്ന് പറയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ മാത്രമേ ഇത് വ്യക്തമാകുകയുള്ളു... നിർണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് ഉദ്യോഗസ്ഥന്‍

03 JUNE 2022 08:07 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ രണ്ട് തവണ ചോര്‍ന്നുവെന്ന് എഫ്എസ്എല്ലിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ കേസ് വീണ്ടും നിർണായക വഴിത്തിരിവിലേക്ക് പോകുകയാണ്. എന്നാൽ നടിയെ ആക്രമിച്ച പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ ദിലീപും സംഘവും കോടതിയില്‍ വെച്ചും കണ്ടുവെന്നാണ് സാക്ഷിയായ പ്രോസിക്യൂട്ടറുടെ മൊഴി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ചാണ് പീഡന ദൃശ്യങ്ങള്‍ കണ്ടുവെന്ന് സാക്ഷിയായ പ്രോസിക്യൂട്ടര്‍ മൊഴി നല്‍കിയത്. എന്നാലിപ്പോഴിതാ കൂടുതൽ എത്തുകയാണ് കഴിഞ്ഞ ദിവസം വിരമിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥന്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാവാമെന്ന് തിരുവനന്തപുരം എഫ് എസ് എല്ലിലെ മുന്‍ ജോയിന്റ് ഡയക്ടര്‍ ഡോ എസ് പി സുനില്‍ വെളിപ്പെടുത്തുന്നു. ദൃശ്യങ്ങള്‍ കോപ്പി ചെയ്‌തെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് കൊണ്ട് മാത്രം ദൃശ്യങ്ങള്‍ അനധികൃതമായി ആക്‌സസ് ചെയ്‌തെന്ന് പറയാന്‍ സാധിക്കില്ലെന്ന് എസ് പി സുനില്‍ പറയുന്നു.

മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറുമായോ മറ്റ് ഇലട്രോണിക് ഡിവൈസുമായോ ബന്ധിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ മൊത്തം ഹാഷ് വാല്യുവിന് മാറ്റം വരാം. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡില്‍ ആയിരക്കണക്കിന് ഫയലുകളുണ്ട്. ഈ ഫയലുകളില്‍ മാറ്റം വരുത്തിയാലും മൊത്തം ഹാഷ് വാല്യുവില്‍ മാറ്റം വരാം. കാര്‍ഡുകളിലെ ആക്രമിക്കപ്പെട്ട വീഡിയോകളുടെ ഇന്‍ജിവിജ്വല്‍ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കാര്‍ഡിലെ സിസ്റ്റം ഫയലുകളില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. പക്ഷേ, ദൃശ്യങ്ങള്‍ കണ്ടോ കോപ്പി ചെയ്‌തോ എന്ന് വേര്‍തിരിച്ച് പറയാന്‍ മെമ്മറി കാര്‍ഡ് പരിശോധനയിലൂടെ സാധ്യമല്ല. മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങല്‍ കോപ്പി ചെയ്‌തോ എന്ന് സംബന്ധിച്ച് ഒരു തെളിവും ലഭിക്കില്ല. കോപ്പി ചെയ്‌തെന്ന് പറയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ മാത്രമേ ഇത് വ്യക്തമാകുകയുള്ളുവെന്ന് സുനില്‍ പറയുന്നു. ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ പരിശോധിക്കുമ്പോള്‍ റീഡ് ഒണ്‍ലി ആക്‌സസ് മാത്രം നല്‍കുന്നതിന് വേണ്ടി റൈറ്റ് ബ്ലോക്കേര്‍സ് എന്ന ഡിവൈസ് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കാത്ത അവസരത്തില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വരും. കോടതികള്‍ ഡിജിറ്റര്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ റൈറ്റ് ബ്ലോക്കേര്‍സ് പൊതുവെ ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹാഷ് വാല്യുവില്‍ മാറ്റം വന്നെന്ന് ചൂണ്ടിക്കാണിച്ച് 2020ല്‍ ആണ് തിരുവനന്തപുരം എഫ് എസ് എല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് പരിഗണിച്ച പ്രത്യേക കോടതി 2021ല്‍ എട്ട് ദിവസത്തോളം എസ് പി സുനിലിനെ വിസ്തരിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് അറിയിച്ചില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ പിന്നീട് അറിയിച്ചത്. 2018 മാര്‍ച്ചിലാണ് ദൃശ്യങ്ങല്‍ അടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍സ് കോടതിയിലേക്ക് അയക്കുന്നത്. 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് 19 വരെ ഈ ദൃശ്യങ്ങള്‍ എരമാകുളത്തെ ജില്ലാ കോടതിയിലായിരുന്നു. ഈ കാലയളവില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 2018 മാര്‍ച്ചിലാണ് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍സ് കോടതിയിലേക്ക് അയക്കുന്നത്. 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് 19 വരെ ഈ ദൃശ്യങ്ങള്‍ എരമാകുളത്തെ ജില്ലാ കോടതിയിലായിരുന്നു. ഈ കാലയളവില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (10 minutes ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (34 minutes ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (58 minutes ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (1 hour ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (2 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (2 hours ago)

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  (2 hours ago)

ആശ്വാസത്തോടെ... വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു  (3 hours ago)

വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...  (3 hours ago)

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

​ സംസ്ഥാ​ന​ത്ത് ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രു​മി​ച്ച് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീരുമാനം.... നാളെ മുതൽ വിതരണം ആരംഭിക്കും  (4 hours ago)

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി  (4 hours ago)

Malayali Vartha Recommends