കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ദുരിതം കാണാതെപോകരുതെന്നും ജീവനക്കാര്‍ക്ക് ശമ്പളം താമസമില്ലാതെ നല്‍കണമെന്നും ഹൈക്കോടതി... കെ.എസ്.ആര്‍.ടി.സി.യുടെയും സര്‍ക്കാരിന്റെയും വിശദീകരണത്തിനായി ഹര്‍ജി ജൂണ്‍ എട്ടിലേക്കു മാറ്റി

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ദുരിതം കാണാതെപോകരുതെന്നും ജീവനക്കാര്‍ക്ക് ശമ്പളം താമസമില്ലാതെ നല്‍കണമെന്നും ഹൈക്കോടതി.
ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന വിശദീകരണംകൊണ്ട് കോടതിക്ക് തൃപ്തിപ്പെടാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്വയംപര്യാപ്തതയ്ക്കായി ആവശ്യമായ കാര്യക്ഷമത കൈവരിക്കാന്‍ എങ്ങനെ കഴിയുമെന്നത് വിശദീകരിക്കണം. എങ്കില്‍ മാത്രമേ ജീവനക്കാരുടെ ആവശ്യങ്ങളും കൃത്യമായി പാലിക്കാനാകുകയുള്ളൂവെന്നും ഇത് കൈവരിക്കേണ്ടത് നിലനില്പിന് അനിവാര്യമാണെന്നും ഓര്‍മിപ്പിച്ച് കോടതി.
ശമ്പളം വൈകുന്നതു ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ ആര്‍. ബാജിയടക്കം മൂന്നുപേര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.തങ്ങള്‍ക്ക് ശമ്പളം നല്‍കുന്നില്ലെങ്കില്‍ ഓഫീസര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ശമ്പളവും തടയണമെന്ന ഹര്‍ജിയിലെ ആവശ്യം ന്യായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വിശദീകരണം കേട്ടശേഷം ആവശ്യമെങ്കില്‍ അത്തരമൊരു ഉത്തരവ് നല്‍കാന്‍ മടിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കെ.എസ്.ആര്‍.ടി.സി. അഭിഭാഷകന്‍ കമ്പനി നേരിടുന്ന ബാധ്യതകളും പ്രതിസന്ധികളും വിശദീകരിക്കുകയുണ്ടായി. പൊതുതാത്പര്യത്തിലാണ് സര്‍വീസ് നടത്തുന്നതെന്നും ലാഭം മുഖ്യലക്ഷ്യമല്ലെന്നും പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി.ക്ക് ലാഭമില്ലെങ്കില്‍ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ ഇതിനു മറുപടിനല്‍കണമെന്ന് ഹൈക്കോടതി . കെ.എസ്.ആര്‍.ടി.സി.യുടെയും സര്‍ക്കാരിന്റെയും വിശദീകരണത്തിനായി ഹര്‍ജി ജൂണ്‍ എട്ടിലേക്കു മാറ്റി.
https://www.facebook.com/Malayalivartha

























