തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് ആറായിരത്തിലേറെ വോട്ടിന് മുന്നില്‍... ആഹ്ലാദ പ്രകടനത്തില്‍ യുഡിഎഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് ആറായിരത്തിലേറെ വോട്ടിന് മുന്നില്‍. മൂന്നാം റൗണ്ട് ബൂത്തുകളുടെ ഫലസൂചനകള്‍ വരുമ്പോള്‍ 6025 വോട്ടിനാണ് ഉമ തോമസ് മുന്നിലുള്ളത്.
മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എണ്ണും. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.
വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാല്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നാണ് ഇരു മുന്നണിയുടെയും വിലയിരുത്തല്‍. പി.ടി. തോമസിന്റെ ഭൂരിപക്ഷത്തിന് ഒപ്പം എത്തില്ലെങ്കിലും ഉമ തോമസ് ജയിച്ചുകയറുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന അവകാശവാദം എല്‍.ഡി.എഫും ഉയര്‍ത്തുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,483 വോട്ടുകളില്‍നിന്ന് ഗണ്യമായ വര്‍ധന ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ നേടുമെന്ന് എന്‍.ഡി.എ കേന്ദ്രങ്ങളും പറയുന്നു.
"
https://www.facebook.com/Malayalivartha

























