നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവത്തിലേക്ക്; രാവിലെ 9 മണിയ്‌ക്ക് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം

നടൻ വിജയ് ബാബു ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകണം. യുവനടിയെ പീഡിപ്പിച്ച കേസിലാണ് വീണ്ടും ഇയാളെ ചോദ്യം ചെയ്യുന്നത്. രാവിലെ 9 മണിയ്‌ക്ക് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. ചോദ്യം ചെയ്യൽ മൂന്നാം ദിവത്തിലേക്ക് കടക്കുകയാണ്. യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു, ബുധനാഴ്ചയായിരുന്നു കൊച്ചിയിൽ എത്തിയത്. എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിലാണ് ഹാജരായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 20 മണിക്കൂറോളം വിജയ് ബാബു ചോദ്യം ചെയ്യലിന് വിധേയനായി. യുവനടിഉന്നയിച്ച ആരോപണങ്ങൾ വിജയ് ബാബു ചോദ്യം ചെയ്യലിൽ നിഷേധിക്കുകയുണ്ടായി. നിലവിൽ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതുകൊണ്ട് ചോദ്യം ചെയ്യൽ നീണ്ടു പോകുവാനാണ് സാധ്യത കൂടുതലാണ്.
വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത് ചില ഉപാധികൾ വെച്ചിട്ടുണ്ടായിരുന്നു. അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ, ആശയവിനിമയം നടത്താനോ പാടില്ല. സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ ഒരു മാദ്ധ്യമങ്ങളിലും പ്രതികരിക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























