രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം; 30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്തിന് പിന്നാലെ ക്ലസ്റ്ററായി പ്രഖ്യാപിച്ച് പൊലീസ്! സംസ്ഥാനത്ത് കോവിഡ് വ്യാപനം ആയിരത്തിന് മുകളിൽ

രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം കണ്ടെത്തി. 30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതേതുടര്‍ന്ന് പൊലീസ് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിക്കുകയുണ്ടായി. അക്കാദമിയില്‍ നടക്കുന്ന പരിശീലനപരിപാടികള്‍ ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 1,278 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ രോഗികളുള്ളത് എറണാകുളത്താണ്. 407 പേരാണ് ഇവിടെ കോവിഡ് ബാധിതരായിരിക്കുന്നത്. കഴിഞ്ഞ ദിവസവും ആയിരത്തിനു മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍. സ്‌കൂളുകള്‍ കൂടി തുറന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























