ഉമതോമസിന്റെ ലീഡ് 12,000 കടന്നു.... അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ തുടരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ലീഡ് 12,000 കടന്നു, ജയം ഉറപ്പിച്ച് ഉമ, ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എല്‍.ഡി.എഫിന്റെ സ്വപ്‌നം അസ്തമിക്കുമോ?

അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ തുടരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ലീഡ് 12,000 കടന്നു. നിലവില്‍ 12,113 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിട്ടുനില്‍ക്കുന്നത്.
12,113 വോട്ടിനാണ് ഉമ തോമസ് മുന്നിലുള്ളത്. ആറാം റൗണ്ട് വോട്ടെണ്ണലാണ് പൂര്‍ത്തിയാകുന്നത്. മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എണ്ണും. 14,329 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസിന് ലഭിച്ചത്.
ഇതിനെ മറികടക്കുമോ ഉമ തോമസിന്റെ ഭൂരിപക്ഷം എന്നത് മാത്രമാണ് ഇനി കാത്തിരിക്കാനുള്ളത്. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വാശിയേറിയ പ്രചാരണത്തിന് ശേഷവും പോളിങ് ശതമാനം ഉയരാത്തതിനാല്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറവാകുമെന്നായിരുന്നു ഇരു മുന്നണിയുടെയും വിലയിരുത്തല്‍.
എന്നാല്‍, യു.ഡി.എഫിന്റെ പ്രതീക്ഷകളെ പോലും വെല്ലുന്ന മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന എല്‍.ഡി.എഫിന്റെ സ്വപ്നം ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞു. 2021ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,483 വോട്ടുകളില്‍നിന്നുള്ള വര്‍ധന മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ ലക്ഷ്യം.
വോട്ടെണ്ണിയ സ്ഥലങ്ങളിലെല്ലാം ഉമ വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. ആദ്യ അഞ്ച് റൗണ്ടുകളില്‍ ഒന്നില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മേല്‍കൈ നേടാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























