കെ.എസ്.ആര്‍.ടി.സി. ബസ് വളവു വീശിയെടുക്കുന്നതിനിടെ ബസിലെ കമ്പിയില്‍ കാല്‍മുട്ടിടിച്ചു കണ്ടക്ടറുടെ മുട്ടുചിരട്ട തെന്നിമാറി....തൊടുപുഴയില്‍ നിന്നു വൈക്കത്തേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിലാണ് സംഭവം

കെ.എസ്.ആര്‍.ടി.സി. ബസ് വളവു വീശിയെടുക്കുന്നതിനിടെ ബസിലെ കമ്പിയില്‍ കാല്‍മുട്ടിടിച്ചു കണ്ടക്ടറുടെ മുട്ടുചിരട്ട തെന്നിമാറി. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തൊടുപുഴയില്‍ നിന്നു വൈക്കത്തേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ആണ് സംഭവം നടന്നത്.
കണ്ടക്ടര്‍ കൊല്ലം പൈങ്ങാവില്‍ ശ്രീരാജി(35)നാണ് തിരക്കുള്ള ബസില്‍ അപകടം പറ്റിയത്. കീഴൂര്‍ മുഴയന്‍മൂട് എന്ന സ്ഥലത്ത് വളവ് തിരിയുന്നതിനിടെ ടിക്കറ്റ് കൊടുക്കുകയായിരുന്ന ശ്രീരാജിന്റെ കാലില്‍ ഒരുവിദ്യാര്‍ഥി അറിയാതെ ചവിട്ടി. ഈ സമയം കണ്ടക്ടര്‍ കാല്‍ വലിച്ചപ്പോള്‍ കമ്പിയില്‍ ഇടിക്കുകയായിരുന്നു.
കാലിന്റെ മുട്ടുചിരട്ട തെന്നിമാറുകയായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. ഡ്രൈവര്‍ തൊടുപുഴ സ്വദേശി ഷൈജന്‍ സംഭവം അറിഞ്ഞില്ല. കണ്ടക്ടര്‍ ആരെയും അറിയിക്കാതിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുറച്ചു മുമ്പോട്ടുപോയപ്പോള്‍ വേദന സഹിക്കാതെ ഡ്രൈവറെ അറിയിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉടന്‍തന്നെപിന്നാലെവന്ന ബസില്‍ യാത്രക്കാരെ കയറ്റിവിട്ടു.ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























