ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ച മരുമകൾ! ഭർത്താവിന്റെ അമ്മയെ സംരക്ഷിച്ചില്ല; ശമ്പളത്തിൽ നിന്ന് അമ്മയ്ക്കുള്ള ജീവനാംശം ഈടാക്കാൻ ഉത്തരവിട്ട് മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രിബ്യൂണൽ! നടപടി മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന നിയമപ്രകാരം...

ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ച മരുമകൾ ഭർത്താവിന്റെ അമ്മയെ സംരക്ഷിച്ചില്ല. ആയതിനാൽ ശമ്പളത്തിൽ നിന്ന് അമ്മയ്ക്കുള്ള ജീവനാംശം ഈടാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രിബ്യൂണൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പണം ഈടാക്കി അമ്മയ്ക്ക് കൈമാറിയിരിക്കുന്നത്. മരുമകൾ ജോലി ചെയ്യുന്ന ബാങ്കിൽനിന്നാണ് വയോധികയ്ക്ക് ട്രിബ്യൂണൽ ഉത്തരവ് പ്രകാരം തുക നൽകിയിരിക്കുന്നത്.
അതോടൊപ്പം തന്നെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ മകൻ മരിച്ച ശേഷം മകന്റെ ജോലി ആശ്രിത നിയമനത്തിലൂടെ മകന്റെ ഭാര്യക്ക് ലഭിക്കുകയുണ്ടായി. എന്നാൽ ജോലി ലഭിച്ച ശേഷം മരുമകൾ ഭർതൃമാതാവിനെ സംരക്ഷിക്കാതെ ഐരാപുരത്തെ സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയാണ് ചെയ്തത്. ഇതേത്തടുർന്ന് തൃക്കളത്തൂർ സ്വദേശിനിയായ 72 വയസ്സുള്ള അമ്മ നേരത്തെ ട്രിബ്യൂണലിനെ സമീപിക്കുകയുണ്ടായി.
ഇതുമൂലം പ്രതിമാസം ഒരു നിശ്ചിത തുക നൽകാൻ ഉത്തരവും നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവ് മരുമകൾ നടപ്പാക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് പ്രതിമാസ ശമ്പളത്തിൽനിന്ന് തുക ഈടാക്കാൻ ബാങ്ക് അധികൃതർക്ക് ട്രിബ്യൂണൽ നിർദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























