സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദം; പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ.മധുസൂദനന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ.മധുസൂദനന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ടാണ് നടപടി. ബുധനാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിഈ തീരുമാനത്തിലെത്തുകയായിരുന്നു.
ജില്ലാകമ്മിറ്റി യോഗത്തിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നിവരുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിഷന്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുയുണ്ടായി.
ഈ റിപ്പോര്‍ട്ടില്‍ അനാസ്ഥയും ക്രമക്കേടും നടന്നതായി പറഞ്ഞിട്ടുണ്ട്. എം.എല്‍.എ.ക്കുപുറമെ സി.പി.എം. പയ്യന്നൂര്‍ ഏരിയാ മുന്‍ സെക്രട്ടറി കെ.പി.മധു, ഏരിയാ കമ്മിറ്റിയംഗം ടി.വിശ്വനാഥന്‍, കെ.കെ.ഗംഗാധരന്‍, ഓഫീസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, എം.എല്‍.എ.യുടെ സെക്രട്ടറി പി.സജേഷ്‌കുമാര്‍ എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട് . ജൂണ്‍ 12-ന് ചേരുന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും.
https://www.facebook.com/Malayalivartha

























