തമ്പാനൂര്‍ ലോഡ്ജില്‍ ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ കൊലപാതകം... ജാമ്യം തള്ളിയ കീഴ്‌കോടതി ഉത്തരവുമായി പ്രവീണ്‍ ജില്ലാ കോടതിയില്‍;ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ ജില്ലാക്കോടതി

തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി റിസപ്ഷനിസ്റ്റ് ഗായത്രിയെ തമ്പാനൂര്‍ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം തള്ളിയ കീഴ്‌കോടതി ഉത്തരവുമായി മുന്‍ സ്വകാര്യ ബസ് കണ്ടക്ടറായ ജ്വല്ലറി ഡ്രൈവര്‍ പ്രവീണ്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും പോലീസ് റിപ്പോര്‍ട്ടു ഹാജരാക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പ്രവീണിന് ജാമ്യം നിരസിച്ചിരുന്നു.
മാര്‍ച്ച് 7 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതി കൊല്ലം പരവൂര്‍ കോട്ടപ്പുറം ചെമ്പന്‍ തൊടിയില്‍ പ്രവീണ്‍ (31) എന്ന ജ്വല്ലറി ഡ്രൈവറുടെ ജാമ്യ ഹര്‍ജിയാണ് മജിസ്‌ട്രേട്ട് കോടതി തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന കൊലക്കേസില്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. കൊലക്കേസ് സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസായതിനാലുമാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ കസ്റ്റഡി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ജ്വല്ലറി റിസപ്ഷനിസ്റ്റും ജിംനേഷ്യം ട്രെയിനറും അവിവാഹിതയുമായ കാട്ടാക്കട വീരണകാവ് അരുവിക്കുഴി പുതിയ പാലത്തിന് സമീപം മുരിക്കര ഏഴാമൂഴി മഹിതം വീട്ടില്‍ ഗായത്രി (24) ആണ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കൂടെ കൂട്ടാമെന്നത് കൂട്ടാക്കാതെ പ്രവീണ്‍ ട്രാന്‍സ്ഫറായ തിരുവണ്ണാമലക്ക് ഒപ്പം വരുമെന്ന് ശഠിച്ചതും അനുനയിപ്പിച്ച് മടക്കി അയക്കാന്‍ ശ്രമിച്ചത് കൂട്ടാക്കാതെ ഗായത്രി പ്രവീണുമായുള്ള രഹസ്യ വിവാഹ ഫോട്ടോ നവ മാധ്യമങ്ങളില്‍ സ്റ്റാറ്റസിട്ട വിരോധത്താലും കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 മാര്‍ച്ചു മാസം 6 ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 നാണ് തമ്പാനൂരിലെ ലോഡ്ജു മുറിയില്‍ ഗായത്രിയെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ ലോഡ്ജു ജീവനക്കാര്‍ കണ്ടെത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രവീണ്‍.
തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇക്കാലത്ത് പ്രണയത്തിലായ ഇരുവരും ഒരു വര്‍ഷം മുമ്പ് ബന്ധുക്കളറിയാതെ പള്ളിയില്‍ വച്ച് വിവാഹിതരായി. സംഭവം പ്രവീണിന്റെ വീട്ടുകാരും ജ്വല്ലറി ജീവനക്കാരും അറിയുകയും പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ജ്വല്ലറിക്കാരെ അറിയിക്കുകയും ചെയ്തതോടെ ഗായത്രി ജ്വല്ലറി ജോലി ഉപേക്ഷിച്ചു.
എങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തില്‍ ട്രെയിനറായി. സംഭവത്തിന് ഒരാഴ്ച മുമ്പ് പ്രവീണിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമല ഷോറൂമിലേയ്ക്ക് സ്ഥലം മാറ്റി. ജ്വല്ലറിക്കാര്‍ വെള്ളിയാഴ്ച യാത്രയയപ്പും നല്‍കി. ഞായറാഴ്ച അവിടേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
"https://www.facebook.com/Malayalivartha

























