സർക്കാർ പെരുമാറ്റച്ചട്ടം 67എ പ്രകാരം മത, സാമുദായിക പദവി വഹിക്കാനാവില്ല; മത, സമുദായ സംഘടനാ ഭാരവാഹികളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

മത, സമുദായ സംഘടനാ ഭാരവാഹികളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മത, സാമുദായിക മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥന് മത്സരിക്കാൻ വിലക്കുകൾ ഒന്നുമില്ല. എന്നാൽ ജയിച്ചാൽ പദവികളൊന്നും വഹിക്കാനാകില്ല. ചട്ടപ്രകാരമുള്ള തടസ്സമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. .കേരള സർക്കാർ പെരുമാറ്റച്ചട്ടം 67എ പ്രകാരം മത, സാമുദായിക പദവി വഹിക്കാനാവില്ല. ഈ കാര്യം വ്യക്തമായി ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയാണ്.
മത, സാമുദായിക മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥന് മത്സരിക്കാൻ വിലക്കില്ല പക്ഷെ ജയിച്ചാൽ പദവികളൊന്നും വഹിക്കാനാകില്ലെന്നത് ചട്ടപ്രകാരമുള്ള തടസ്സമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. സിഎസ്‌ഐ സഭയുടെ വിവിധ പദവികളിലേയ്‌ക്ക് മത്സരിക്കുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരായ ചിലരുണ്ടെന്ന പരാതിവന്നിരുന്നു. അപ്പോഴാണ് ഹൈക്കോടതി ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്.
ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ടി.ആർ.രവിയാണ്. തലയോലപ്പറമ്പ് സ്വദേശി കെ.ജെ.ഫിലിപ്പാണ് പരാതി സമർപ്പിച്ചത്. കേരളസർക്കാർ 2014ൽ ചട്ടം ഭേദഗതി വരുത്തി. 67 എ പെരുമാറ്റചട്ടം നിലവിൽ അങ്ങനെയാണ് നിലവിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണ്. കേരളത്തിലെ ചട്ടം ഭരണഘടനയുടെ 25,26,30 അനുഛേദങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കുമുള്ള അവകാശങ്ങളുടെ നിഷേധമാണെന്ന എതിർവാദം ഹൈക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























