ഉയരംകുറഞ്ഞ പന്തല്ല, സിപിഎമ്മിനെ തര്‍ത്ത ആറ്റംബോംബ്; തൃക്കാക്കര നീന്തിക്കടന്ന ഉമ തോമസ് ശരിക്കും മാസാണ്..

തൃക്കാക്കര നീന്തിക്കടന്ന ഉമ തോമസ് എന്ന പെണ്‍കരുത്തിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. തന്റെ ഭര്‍ത്താവും കോണ്‍ഗ്രസില്‍ ഏറെ അനുഭവപാഠവവുമുള്ള പിടി തോമസിന്റെ റെക്കോര്‍ഡ് പോലും ഭേദിച്ചാണ് ഉമ കരതൊട്ടത്. സിപിഎമ്മിനേയും പിണറായിയേയും മുട്ടുകിത്തിച്ച ഉമയാണ് ഇപ്പോള്‍ മലയാളികളുടെ താരം.
ഒരു സ്ത്രീയല്ലെ, ഇവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കാനാകുമോ എന്നൊക്കെയുള്ള ചില ചോദ്യങ്ങള്‍ സ്ഥആനാര്‍ത്ഥി പ്രഖ്യാപന സമയത്ത് ഉയര്‍ന്നിരുന്നു. മാത്രമല്ല താന്‍ മത്സരിക്കാനില്ല എന്ന് അവര്‍ അറിയിച്ചപ്പോഴും കേരളം പറഞ്ഞു.. ഓ അവര്‍ക്ക് ജയിക്കാനാവില്ല, ഒട്ടും ആത്മവിശ്വാസമില്ല എന്നൊക്കെ. പക്ഷേ പ്രചാരണത്തിന് ഇറങ്ങുന്ന സമയത്ത് നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഊര്‍ജ്ജവും ആവേശവുമായിരുന്നു ഉമ തോമിന് ഉണ്ടായിരുന്നത്.
മാത്രമല്ല പാര്‍ട്ടിയിലെ പുരുഷന്മാര്‍ക്കിടയിലൂടെ ഉയരം കുറഞ്ഞ് ഒരു പന്ത്‌പോലെ ഉമ നടന്നു നീങ്ങുമ്പോള്‍ സിപിഎമ്മുകാരും പറഞ്ഞു.. പിന്നെ ഇതൊക്കെ എന്ത്.. വെറുതെ വെയിലുകൊള്ളേണ്ട എന്നൊക്കെ അവര്‍ പിറുപിറുത്തു. പക്ഷേ ആ നടന്ന് നീങ്ങിയത് വെുമൊരു പന്തല്ല ആറ്റം ബോംബായിരുന്നു എന്ന് ഇന്ന് പകല്‍ സിപിഎമ്മും പിണറായിയും തിരിച്ചറിഞ്ഞു.
നടിയാക്രമിക്കപ്പെട്ട സംഭവമടക്കമുള്ള സമാകാലിക വിഷയങ്ങളില്‍ ഇടപെടുകയും പിണറായിക്ക് കുറിക്ക് കൊള്ളുന്ന തരത്തില്‍ മറുപടി പറയുകയും ചെയ്തപ്പോള്‍ തന്നെ തൃക്കാക്കര ഉറപ്പിച്ചു തങ്ങളുടെ പിടി മരിച്ചിട്ടില്ല. ഉമയിലൂടെ ആ ധീരനായ നേതാവ് തിരിച്ചെത്തി എന്ന്.
'ഇത് പിടിയുടെ മണ്ണാണ്. ഉറക്കത്തില്‍ പോലും തൃക്കാക്കരയിലെ ജനതയെ അത്രയ്ക്ക് കാത്ത് സൂക്ഷിച്ചയാളാണ് അദ്ദേഹം. പി ടി എരിഞ്ഞടങ്ങിയ മണ്ണാണിത്. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ എനിക്ക് പൂര്‍ത്തികരിക്കാന്‍ കഴിയും. തീര്‍ച്ചയായും തൃക്കാക്കരക്കാര്‍ എന്നെ നെഞ്ചിലേറ്റും.' എന്ന ഉമയുടെ തീപ്പൊരി വാക്കുകള്‍ തൃക്കാക്കരക്കാരെ പുളകം കൊള്ളിക്കുന്നതായിരുന്നു. അവരത് ഹൃദയം കൊണ്ടാണ് കേട്ടത് എന്നതിനുള്ള തെളിവാണ് ഈ തിളക്കമാര്‍ന്ന വിജയം.
തൃക്കാക്കര മണ്ഡലം രൂപീകരിച്ചതിന് ശേഷം യു.ഡി.എഫ് ഒരിക്കല്‍പ്പോലും മണ്ഡലം കൈവിട്ടിട്ടില്ലെന്നതാണ് രാഷ്ട്രീയ ചരിത്രം. 2021ല്‍ എല്‍.ഡി.എഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യു.ഡി.എഫിനൊപ്പം തന്നെ ഉറച്ച് നിന്നു. അത് നില നിര്‍ത്തുക എന്നത് കോണ്‍ഗ്രിസിനേയും ഉമ തോമസിനേയും സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ റെക്കോര്‍ഡ് ഭൂരിപക്ഷം അതായത് പിടിയുടെ റെക്കോര്‍ഡ് പോലും മറികടന്നാണ് ഉമ മുന്നിലെത്തിയത്.
കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ രാഷ്ട്രീയത്തില്‍ അഭിരുചിയുണ്ടായിരുന്ന ആളാണ് ഉമ. ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ് അവര്‍. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, എന്നിവരുടെ പാതയിലാണ് മുന്നേറുന്നത് എന്നെല്ലാം ചെറിയാന്‍ ഫിലിപ്പ് ഉമ തോമസിനെ കുറിച്ച് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























