കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം...! വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാർ ആശുപത്രിയില്‍, 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സമീപത്തെ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് മുന്‍ഗണനയെന്നും ദീപക് നൈട്രൈറ്റ് കമ്പനി വ്യക്തമാക്കി.
അതേസമയം സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്തെ മലനീകരണ തോത് നിരീക്ഷിച്ച് വരികയാണെന്ന് വഡോദര ജില്ലാ കളക്ടര്‍ എബി ഗോര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വളരെ ദൂരെ നിന്ന് തന്നെ പുക കാണാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുക ശ്വസിച്ച ഏഴ് തൊഴിലാളികളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി അഡോദര കളക്ടർ ആർബി ബരാദ് വാർത്താ ഏജൻസിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























