കാരശ്ശേരി പഞ്ചായത്തിൽ വിജിലൻസ് റെയ്ഡ് ; അനധികൃതമായി പ്രവർത്തിച്ച മൂന്ന് ചെങ്കൽ ക്വാറികളിലേക്ക് കുതിച്ചെത്തി; 12 കല്ലുവെട്ടു ട്രില്ലർ യന്ത്രങ്ങളും നാല് ലോറികളും ഒരു എസ്ക്കവേറ്ററും പിടിക്കൂടി

അനധികൃതമായി പ്രവർത്തിച്ച മൂന്ന് ചെങ്കൽ ക്വാറികളിലേക്ക് കുതിച്ചെത്തി വിജിലൻസ്. കാരശ്ശേരി പഞ്ചായത്തിൽ വിജിലൻസ് റെയ്ഡ് നടത്തിയിരിക്കുകയാണ്. 12 കല്ലുവെട്ടു ട്രില്ലർ യന്ത്രങ്ങളും നാല് ലോറികളും ഒരു എസ്ക്കവേറ്ററും സംഘം പിടികൂടിയിരിക്കുകയാണ് . മൂന്ന് ലോറികളിൽ നിറയെ ചെങ്കല്ലുകൾ നിറച്ച് വച്ചിരിക്കുകയാണ്.
കൊടിയത്തൂർ വില്ലേജിലെ കറുത്തപറമ്പ്മല, കക്കാട് വില്ലേജിലെ പൂവത്തിക്കൽ, എള്ളങ്കൽ എന്നിവിടങ്ങളിലാണ് വിജിലൻസ് അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത്. രാവിലെ 9.30ന് തുടങ്ങിയ റെയ്ഡ് വൈകിട്ട് നാലുമണി വരെ ഉണ്ടായിരുന്നു. വിജിലൻസ് ഇത് സംബന്ധിച്ച റിപ്പോർട്ട് ജിയോളജി വകുപ്പിന് നൽകുവാൻ തയ്യാറെടുക്കുകയാണ് .
അവർ തുടർ നടപടിയെടുക്കും. അനധികൃത ക്വാറികൾക്കെതിരെ വില്ലേജ്, ഗ്രാമപഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ല എന്ന പരാതി ശക്തമാക്കുന്നുണ്ട് . സംസ്ഥാന വിജിലൻസ് ഡയറക്റ്ററുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി. എസ്. ശശിധരൻ ഐ.പി.എസിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത് .
വിജിലൻസ് ഡി.വൈ.എസ്.പി. ജി. ജോൺസൺ, ഇൻസ്പെക്റ്റർമാരായ എസ്. സജീവ്, ജോഷി, എസ്.ഐ: രതീഷ്, എ.എസ്.ഐ. മാരായ പ്രജിത്ത്, സുജീഷ്, ഷൈജു, സീനിയർ സി.പി.ഒ. മാരായ രഞ്ജിത്ത്, ബിജീഷ്, കലേഷ്, ശ്രീജിത്ത്, സുജനൻ, പ്രകാശൻ എന്നിവരും റെയ്ഡ് നടത്താൻ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























