സൈബർ ഗുണ്ടകളെ സി പി എം നിയന്തിക്കണം: തെരഞ്ഞെടുപ്പു വേളയിൽ ഉമ തോമസിനെതിരെ സി പി എം നടത്തിയ സൈബർ ഗുണ്ടായിസം അവരുടെ സാംസ്ക്കാരിക ജീർണ്ണതയുടെ പ്രതിഫലനമാണ്, ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വേളയിൽ ഉമ തോമസിനെതിരെ സി പി എം നടത്തിയ സൈബർ ഗുണ്ടായിസം അവരുടെ സാംസ്ക്കാരിക ജീർണ്ണതയുടെ പ്രതിഫലനമാണ്. ഒരു വിധവയോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനു പകരം മനുഷ്യത്വരഹിതമായ ആക്രമണം നടത്തിയ സൈബർ ഗുണ്ടകളെ സി പി എം നേതൃത്വം നിയന്ത്രിക്കണം.
മൂത്രപ്പുരയിൽ അശ്ലീലം എഴുതുന്ന വികല സ്വഭാവമുള്ളവരാണ് സി പി എം നു വേണ്ടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭീരുക്കളായ കീലേരി അച്ചുമാരാണ് അവർ.
ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കേണ്ട ആൾ രാഷ്ട്രീയത്തിൽ ചാടി മരിക്കണോയെന്ന ചോദ്യമാണ് സൈബർ സഖാക്കൾ ഉമക്കെതിരെ പ്രചരിപ്പിച്ചത്. ഭക്ഷണ വേളയിൽ ഭർത്താവിനു വേണ്ടി ഭക്ഷണം നീക്കി വെയ്ക്കുന്ന ആചാരത്തെയും അവർ അധിക്ഷേപിച്ചു.
ഡോ.ജോ ജോസഫിനെതിരെ പ്രചരിച്ച അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്തി ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഇതിനു പിന്നിലെ കറുത്ത കരങ്ങളെ പിടി കൂടി ശിക്ഷിക്കണം.
യുട്യൂബിലെ പ്രതികരണം കാണുക.
സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ.
https://www.facebook.com/Malayalivartha























