തിരുവനന്തപുരത്ത് സ്‌കൂളില്‍ മിന്നല്‍ പരിശോധന, ഭക്ഷ്യമന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി, ഭക്ഷണം മാറ്റി നല്‍കി

സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ എത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഭക്ഷ്യ മന്ത്രി.പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നല്‍കിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്.
തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കുകയായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ എല്‍പി സ്കൂള്‍ സന്ദര്‍ശിച്ച മന്ത്രി കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. പല സ്‌കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി കണ്ടെത്തി. ചില സ്കൂളുകളിലെങ്കിലും ഭക്ഷണം പാചകം ചെയ്യുന്നതിന് സ്ഥല പരിതമിതിയും ഉണ്ട്.
https://www.facebook.com/Malayalivartha






















