സ്വപ്‌നയുടെ തുറന്ന് പറച്ചിലിനു പിന്നാലെ ബിരിയാണി ചെമ്പുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധത്തിനെത്തി യൂത്ത് കോണ്‍ഗ്രസ്; കോലം കത്തിക്കലും ബാരിക്കേഡ് തകര്‍ക്കലും, ജലപീരങ്കി പ്രയോഗിച്ച് പോലീസ്; ഗുരുതര വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പലയിടത്തും സംഘര്‍ഷം

സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തല്‍ പുറത്തെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് പലയിടത്തും നടന്നു വരുന്നത്. 2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്.
മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരെയാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിരിയാണി പാത്രങ്ങളും യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്.
പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ നടന്നത്.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബിരിയാണി ചെമ്പുമായി ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
https://www.facebook.com/Malayalivartha






















