വീണ്ടും ഹണിട്രാപ്പ്... ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത് ഭര്‍ത്താവിന്റെ ഒത്താശയോടെ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി വീട്ടിലേക്ക് വിളിച്ച് വരുത്തിയത് ഭര്‍ത്താവിന്റെ ഒത്താശയോടെ. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണ്.
കണിച്ചുകുളങ്ങരയില്‍ വാടകയ്ക്കു താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ദേവസ്വംവെളി വീട്ടില്‍ സുനീഷ് (31) ഭാര്യ സേതുലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി പ്രവാസി യുവാവിനെയാണ് ഇവര്‍ ഹണിട്രാപ്പില്‍ കുടുക്കിയത്. സുനീഷിന്റെ അറിവോടെയായിരുന്നു സേതുലക്ഷി യുവാവുമായി ബന്ധം സ്ഥാപിച്ചത്.
ഫെയ്‌സ്ബുക്കിലൂടെയാണ് യുവാവിനെ സേതുലക്ഷ്മി പരിചയപ്പെട്ടത്. തുടര്‍ന്ന് നാട്ടിലെത്തിയ യുവാവിനെ സുനീഷിന്റെ ഒത്താശയോടെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി. സേതുലക്ഷ്മിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും എടിഎം കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ പിടിച്ചുവാങ്ങി.
തുടര്‍ന്ന് ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡിന്റെ രഹസ്യനമ്പര്‍ വാങ്ങി പണം കവര്‍ന്നെന്നാണ് പരാതി. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെയാണ് യുവാവ് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ സമാനമായ രീതിയില്‍ പലരേയും കബളിപ്പിച്ചതായി മാരാരിക്കുളം എസ്എച്ച്ഒ പറയുന്നു.
https://www.facebook.com/Malayalivartha






















