മന്ത്രിക്ക് കൊടുത്ത ഭക്ഷണത്തിലും മുടി മിന്നല്‍ പരിശോധനയില്‍ വെട്ടിലായി സര്‍ക്കാര്‍

മന്ത്രി ജി.ആര്‍.അനിലിന്റെ ചോറില്‍ മുടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച മന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി കണ്ടെത്തി. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കി. സംസ്ഥാനത്തെ പല സ്‌കൂളുകളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പിന്നീട് വ്യക്തമാക്കി. ചില സ്‌കൂളുകളിലെങ്കിലും ഭക്ഷണം പാചകം ചെയ്യുന്നതിന് സ്ഥല പരിതമിതിയും ഉണ്ട്. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ എല്‍പി സ്‌കൂള്‍ സന്ദര്‍ശിച്ച മന്ത്രി കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് ചോരില്‍ നിന്ന് തലമുടി ലഭിച്ചത്.
അതേസമയം, സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല പരിശോധനമകള്‍. അത് നിരന്തരം ഉണ്ടാകും. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടര്‍ പരിഷ്‌ക്കരിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പൊതുജനങ്ങളുടെ പരാതികളനുസരിച്ചുള്ള പരിശോധനകളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കുന്നതാണ്. നിലവില്‍ 14 ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ സുരക്ഷാ ലാബുകളുണ്ട്. മൂന്ന് ജില്ലകളില്‍ റീജിയണല്‍ ലാബുകളുണ്ട്. ഇതുകൂടാതെ പത്തനംതിട്ടയിലും കണ്ണൂരിലും ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha






















